International Kerala

വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് മലേഷ്യയിൽ ഇന്ത്യക്കാർ അറസ്റ്റിൽ

മലേഷ്യ : കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച് മലേഷ്യയിൽ ഇന്ത്യൻ പ്രവാസികൾ . 1200 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായ വിവരങ്ങൾ പുറത്ത് വരുന്നു . വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപെടുത്തിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനോ വിസ പുതുക്കാനോ സാധിച്ചിരുന്നില്ല. ഇതിൽ യാതൊരു ഇളവും മലേഷ്യൻ സർക്കാർ നൽകാതെ കർശനമായ നടപടിയിലേക്ക് പോയത് പ്രതിഷേധാർഹമാണ്. ഇന്ത്യയ്ക്ക് പുറമെ നിരവധി രാജ്യത്തെ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കാവിശ്യമായ ഭക്ഷണം പോലും ലഭ്യമാകുന്നില്ല എന്ന […]

Kerala News

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ നിയമങ്ങൾ ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ്

കുന്ദമംഗലം :സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കിയെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ച് നിയമ ലംഘനം നടത്തുന്ന ചിലരുണ്ട് നാട്ടിൽ. കഴുത്തിൽ തൂവാലയോ മാസ്‌കോ ഘടിപ്പിച്ച് പോലീസിനെ കാണുമ്പോൾ വലിച്ചു കയറ്റി മുഖം പൊത്തുന്നവരും ധരിക്കാതെ റോഡിലിറങ്ങുന്നവരും ഏറെയുണ്ട്. ഇവരിൽ പലരുടെയും ധാരണ പോലീസിന്റെ പിടിയിൽ നിന്നും പിഴ അടയ്ക്കാതിരിക്കാൻ വേണ്ടി ധരിക്കുന്നതിനാണ് മാസ്ക് എന്നാണ്. ഇത്തരത്തിലെ കാഴ്ചകൾ സംസ്ഥാനത്തെ പല ഭാഗങ്ങളായി കാണപ്പെടുന്നു കണ്ടു വരികയാണ്. സാധനം വാങ്ങാൻ നിരത്തിലറങ്ങുന്ന ചില അതിഥി തൊഴിലാളികളും സ്വദേശികളും […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി

കുന്ദമംഗലം: മുക്കം റോഡിലെ ഫ്രൂട്ട്സ് കട അണുവിമുക്തമാക്കി. കോഴിക്കോട് വെള്ളിമാട് കുന്ന് ഫയർ ഫോഴ്സ് ഓഫീസർ ബാബുരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുദ്ധീകരണ പ്രവർത്തനം . കഴിഞ്ഞ ദിവസം മുക്കം റോഡിലെ ഫ്രൂട്ട്സ് കടയിൽ വത്തക്ക ഇറക്കാനെത്തിയ ഡ്രൈവറായ തമിഴ് നാട് സേലം സ്വദേശിയ്ക്ക് ദേഹ അസ്വാസ്ഥ്യം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കട അടയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതിനെ തുടർന്നായിരുന്നു […]

Kerala News

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട് : സംസ്ഥാനത്ത് കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിച്ച് വയനാട് ജില്ല. പ്രദേശത്ത് പൊതു ഇടത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ നൽകാനാണ് പുതിയ തീരുമാനം. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണം ലംഘിക്കുന്ന പിഴ അടച്ചില്ലായെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസുടുക്കാനും തീരുമാനം. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും […]

Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ തുടർന്ന്, കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി സ്‌പെഷ്യൽ പ്രൊവിഷൻസ് ആക്ട് അനുസരിച്ചാണ് തീരുമാനം. ആക്ട് പ്രകാരം ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവെയക്കാൻ സർക്കാരിന് അധികാരമുണ്ട്. തുക എപ്പോൾ തിരിച്ചു നൽകുമെന്ന കാര്യം 6 മാസത്തിനു ശേഷം […]

Local News

സ്പ്രിംക്ലർ ലാവ്ലിനു ശേഷം നടന്ന വലിയ അഴിമതി – യൂത്ത് കോൺഗ്രസ്

കുന്ദമംഗലം : ആരോഗ്യ വിവരം എൻ്റെ സ്വകാര്യതയാണ് അത് തൂക്കി വിറ്റ നടപടി അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. സ്പ്രിംക്ലർ കമ്പനിക്ക് പൗരൻ്റെ ആരോഗ്യ വിവരങ്ങൾ ചോർത്തി കൊടുത്ത് അഴിമതിക്ക് നേത്യത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല സി പി ഐ യും കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന് യുത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ‘ഉദ്ഘാടന ചെയ്തുകൊണ്ട് സംസ്ഥാന ജന:സെക്രട്ടറി എം […]

National News

കശ്‌മീരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികളുടെ പ്രതിഷേധക്കൂട്ടായ്‌മ

ഡൽഹി : കശ്‌മീരിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാർടികൾ. അറസ്‌റ്റ്‌ചെയ്‌ത രാഷ്ട്രീയനേതാക്കളെ വിട്ടയക്കുക ജമ്മു കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഡൽഹിയിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു.ശേഷം കശ്മീർ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമേയം പുറത്തിറക്കി. നിലവിൽ മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരും നാലുവട്ടം എംഎൽഎയായിരുന്ന മുഹമദ്‌ യൂസഫ്‌ തരിഗാമിയും ഉൾപ്പെടെ ജയിലിലാണ് . ഡിഎംകെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്‌മയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്‌, ആർജെഡി, നാഷണൽകോൺഫ്രൻസ്‌, തൃണമൂൽ കോൺഗ്രസ്‌, എംഡിഎംകെ, സമാജ്‌വാദിപാർടി, […]

error: Protected Content !!