കുതിച്ചുയര്‍ന്ന് കുഞ്ഞന്‍ റോക്കറ്റ്;ഇന്ത്യയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ ആദ്യ വിക്ഷേപണം വിജയം
ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എല്‍.വി.) ആദ്യവിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. രണ്ട് ഉപഗ്രഹങ്ങളെ വഹിച്ചാണ് എസ്എസ്എല്‍വിയുടെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസും ആസാദി സാറ്റുമാണ് ഭ്രമണപഥത്തിലേക്ക് എത്തുക. ആവശ്യാനുസരണം ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഇസ്റോയുടെ കഴിവ് തെളിയിക്കുകയാണ് കന്നി വിക്ഷേപണം. രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ […]