National News

രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കില്ല; കൊവിഡ് യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം

  • 27th August 2021
  • 0 Comments

രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കുണ്ടാവില്ല. അന്തര്‍ സംസ്ഥാന റെയില്‍, വിമാന,ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണ്ടതില്ലെന്നും നിര്‍ദേശം. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ആവശ്യമെന്നു കണ്ടാല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്സിനും എടുത്ത് 15 ദിവസം പൂര്‍ത്തിയായ, […]

Kerala

ക​ഞ്ചി​ക്കോ​ട്ട് മരണപ്പെട്ട അതിഥി തൊ​ഴി​ലാ​ളി​യുടെ മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധം

പാ​ല​ക്കാ​ട് : ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അതിഥി തൊ​ഴി​ലാ​ളി​ക​ൾ മരണപ്പെട്ടു.ജാ​ർ​ഖ​ണ്ഡ്‌ സ്വദേശികളായ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത് അതേ സമയം മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധിക്കുകയാണ് മറ്റു സഹ പ്രവർത്തകരായ അതിഥി തൊഴിലാളികൾ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അക്രമാസക്‌തരായ ഇവരുടെ സു​ഹൃ​ത്തു​ക്ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കുന്നത്‌ ബലമായി തടഞ്ഞു.സംഭവ സ്ഥലത്തെത്തിയ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ൻ​സ്‌ അടക്കം മൂന്ന്‌ വാഹനങ്ങൾ തല്ലിതകർത്തു. […]

Kerala

കേരളത്തിൽ നിന്നും ഇതര സംസ്ഥാനത്തേക്കെത്തിവരിൽ കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ തീരുമാനം

  • 28th June 2020
  • 0 Comments

തമിഴ് നാട്ടിൽ കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ക്കും, കര്‍ണാടകയില്‍ കേരളത്തില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി സർക്കാരുകൾ സംസ്ഥാനത്തെ അറിയിച്ചതിനെ തുടർന്ന് കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലെത്തിയ 110 പേരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 110 പേരുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. യാത്ര പുറപ്പെട്ട തിയ്യത, പരിശോധനാ സമയം, സമ്പര്‍ക്ക വിവരം എന്നിവയാണ് ശേഖരിക്കുക.

Kerala News

അതിഥി തൊഴിലാളികൾക്കായി ഇന്ന് അഞ്ചു ട്രെയിൻ

കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന പ്രവർത്തനം സംസ്ഥാന സർക്കാർ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് നിന്ന് അഞ്ചു ട്രെയിനുകൾ വിവധ പ്രദേശത്തേക്കായി യാത്ര നടത്തും. കഴിഞ്ഞ ദിവസം തുടർന്ന മുഴുവൻ സുരക്ഷയും ഉറപ്പു വരുത്തിയാണ് ഇന്നും യാത്ര അനുവദിക്കുക. തിരൂരിൽ നിന്നും പാട്നയിലേക്കും ,എറണാകുളത്ത് നിന്നും -ഭുവനേശ്വറിലേക്കും തിരുവന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്ന് ജാർഖണ്ഡലേക്കും ആലുവയിൽ നിന്ന് ബിഹാറിലേക്കുമാണ് ഇന്നത്തെ സർവീസ്.അതിഥി തൊഴിലാളികൾക്ക് യാത്രയിൽ വേണ്ട ഭക്ഷണവും, ഒപ്പം യാത്ര ചെയ്യാനുള്ള ട്രെയിൻ അണുവിമുക്തമാക്കുകയും, ക്യാമ്പുകളിൽ കഴിയുന്നവരെ സ്ഥലത്തെത്തി […]

error: Protected Content !!