International

സ്വന്തം മകളിൽ പിറന്ന കുഞ്ഞിന്റെ അച്ഛൻ ആയി 61കാരൻ

  • 17th March 2023
  • 0 Comments

ആസ്‌ട്രേലിയയിൽ സ്വന്തം മകളിൽ പിറന്ന കുഞ്ഞിന്റെ അച്ഛൻ ആയ 61കാരന്റെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . സ്വന്തം മകളിൽ ഒരു കുഞ്ഞുണ്ടായതിനു ശേഷം ആയിരുന്നു അച്ഛനെയും മുതിർന്ന മകളുടെയും ബന്ധം പുറം ലോകമറിയുന്നത്. ഓസ്ട്രേലിയക്കാരനായ ജോൺ ഡീവ്സ് എന്ന 61കാരനാണ് മകൾ ജെന്നി ഡീവ്സിൽ(39) ഒരു മകൾ ഉണ്ടായിരിക്കുന്നത്. മകൾ ജെന്നിക്ക് ഒരു വയസ്സു പ്രായമുള്ളപ്പോൾ കുടുംബം ഉപേക്ഷിച്ചു പോയതായിരുന്നു അച്ഛനായ ജോൺ. തുടർന്ന് 30 വർഷത്തോളം ജോൺ മകൾ ജെന്നിയെ കണ്ടിരുന്നില്ല. […]

National

യുവതിയെ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ടു അപമാനിച്ചു

  • 11th March 2023
  • 0 Comments

കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ടെലിഫോൺ പോസ്റ്റിൽ മണിക്കൂറോളം കെട്ടിയിട്ടു. കന്യാകുമാരി ജില്ലയിലെ മേൽപ്പുറം ജങ്​ഷനിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒരു മണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിൽ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച യുവതിയെ ഇവർ പലപ്പോഴായി പരിഹസിക്കൽ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ […]

Local News

വാട്ടര്‍ സെന്‍സിറ്റീവ് സിറ്റി; ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി

  • 15th July 2022
  • 0 Comments

കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകള്‍ വിഭാവനം ചെയ്യുന്നതിനായി കെ.എസ്.സി.എസ്.ടി.ഇ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി. ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. 2060-ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്തത്. ‘വാട്ടര്‍ ഫോര്‍ ചേഞ്ച്: ‘അതിവേഗം വളരുന്ന നഗരങ്ങള്‍ക്കായി സംയോജിതവും, അനുയോജ്യവുമായ ജല-സെന്‍സിറ്റീവ് നഗര രൂപകല്‍പ്പന […]

International

മ്യാ​ന്മ​റി​ൽ പട്ടാള ക്രൂരത തുടരുന്നു; ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

  • 28th March 2021
  • 0 Comments

യാങ്കൂൺ: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 114 പേരെയാണ് സൈന്യം ഇന്നലെ മാത്രം വെടിവെച്ചുകൊന്നത്.മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് ഇരകളായി. 24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 14ന് 74നും 90നും ഇടയിൽ പേര്‍ കൊല്ലപ്പെട്ടതാണ് […]

Kerala News

കെ.കെ ഷൈലജക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം; ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തിലെ ശക്തരായ 12 വനിതകളില്‍ ആരോഗ്യമന്ത്രിയും

  • 9th December 2020
  • 0 Comments

ആരോഗ്യ മന്ത്രി കെ.കെ. ഷൈലജക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020ല്‍ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയിലാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഇടം പിടിച്ചത്. കമലാ ഹാരിസ്, ആംഗേല മെര്‍ക്കല്‍, ജസിന്‍ഡ ആര്‍ഡെണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ഷൈലജ യെയും വായനക്കാര്‍ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന പട്ടികയിലാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് […]

സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന, 40 വയസില്‍ താഴെയുള്ളവരും ഏറെ ശ്രദ്ധിക്കണം; കെ.കെ. ശൈലജ ടീച്ചര്‍

  • 29th October 2020
  • 0 Comments

കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാല്‍ ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് എല്ലാവരും സ്‌ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് നല്‍കിയ […]

International News

ലോകത്ത് 2 കോടി 38 ലക്ഷം കടന്നു കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേര്‍ രോഗമുക്തി നേടി. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്പതിനായിരത്തോളം പേർ രോഗ ബാധിതരായി.ഇതോടെ രോഗ ബാധിതരുടെ എണ്ണം 5,914, 716 ആയി രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 3,627,217 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ […]

പവിഴപ്പുറ്റിൽ ഇടിച്ച കപ്പൽ രണ്ടായി പിളർന്നു; കടലിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

പോർട്ട് ലൂയിസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പൽ രണ്ടായി പിളർന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണു തകർന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ക്രൂഡ് ഓയിൽ പടരുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക. ടൂറിസത്തിൽനിന്നുള്ള വരുമാനം പ്രധാനമായ മൗറീഷ്യനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങൾ നീളുന്ന ദുരന്തമാണു കടലിൽ കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോഴും പൂർണമായി പഠിച്ചെടുക്കാനായിട്ടില്ല. ചൈനയിൽനിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈ 25ന് ആണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ചത്. […]

International

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലേറേ പുതിയ രോഗികൾ

  • 11th July 2020
  • 0 Comments

ലോകത്ത് കോവിഡ് വ്യാപനം കുതിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2.30 ലക്ഷത്തിലേറേ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1,26, 25,150 ആയി, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,62,769 ആയി. അമേരിക്കയിലാണ് ഏറ്റവുമധികം രോഗികൾ 33 ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തി കഴിഞ്ഞു. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 3,291,786 പേർക്കാണ്. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,671 ആയി വർധിച്ചു. […]

Kerala

ലളിതമായ ചടങ്ങുകളോടെ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

  • 23rd June 2020
  • 0 Comments

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനിൽ ലളിതമായ ചടങ്ങുകളോടെയാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചത്. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ഭാവിയിലേക്കായി കരുത്താർജിച്ച ശരീരവും ആവശ്യമാണ്. ഇതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവും കൈവരികയുള്ളുവെന്നും ഏവരും യോഗ […]

error: Protected Content !!