Entertainment News

ഇൻസ്റ്റാഗ്രാമിൽ നയൻതാരയുടെ അരങ്ങേറ്റം;മക്കളെ പരിചയപ്പെടുത്തി പോസ്റ്റ് ഒപ്പം ജവാന്റെ ട്രെയ്‌ലറും

  • 31st August 2023
  • 0 Comments

ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര.ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വെറും ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലേറെയാണ് നയന്‍സിനെ പിന്തുടരുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത്‌.’നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ​ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്. […]

National News

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂടി,സംശയം കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

  • 14th August 2023
  • 0 Comments

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു.ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചതില്‍ ഭര്‍ത്താവിനുണ്ടായ അപകര്‍ഷബോധവും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം.കേസില്‍ പ്രതിയായ 37-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.യുവതി ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ തന്റെ അഭാവത്തില്‍ ആരാധകര്‍ ഭാര്യയെ സ്ഥിരമായി സന്ദര്‍ശിക്കുന്നതായും 37കാരന്‍ സംശയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു. റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ യുവാവ് മക്കള്‍ […]

Kerala News

‘ഇൻസ്റ്റഗ്രാം കാമുകി’ നാല് മക്കളുടെ അമ്മ;പൊട്ടിക്കരഞ്ഞ് കാമുകൻ

  • 1st March 2023
  • 0 Comments

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ,.മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്.കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്.യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും […]

Kerala News

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 18കാരൻ പിടിയിൽ

  • 16th November 2022
  • 0 Comments

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച 18കാരൻ പൊലീസ് പിടിയിൽ.കടയ്ക്കൽ ഇടത്തറ തോട്ടുവിള വീട്ടിൽ നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെൺകുട്ടികളെ രാത്രിയിൽ വീടിന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പക്കുകയായിരുന്നു.പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Kerala

ഇൻസ്റ്റാ​ഗ്രാം ലൈവിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മെറ്റാ അധികൃതരുടെ സഹായത്താൽ യുവതിയെ രക്ഷിച്ച് കേരള പൊലീസ്

  • 18th October 2022
  • 0 Comments

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് യുവതിയുടെ ആത്മഹത്യ ശ്രമം. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് മിനിറ്റ്കൊണ്ട് ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതർ കൊച്ചി സൈബർ പോലീസിന് നൽകുകയായിരുന്നു. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബർ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബർ സെൽ ഇവരെ തിരിച്ചറിയുകയായിരുന്നു. […]

National News

കൗമാര ഉപയോക്താക്കൾക്കായി സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്തും;ഇൻസ്റ്റാഗ്രാമിൽ പുതിയ മാറ്റം

  • 28th August 2022
  • 0 Comments

പുതിയ നിയന്ത്രണങ്ങളുമായി ഇന്‍സ്റ്റഗ്രാം.ഡിഫാൾട്ടായി കൗമാര ഉപയോക്താക്കൾക്കായി ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താൻ ഒരുങ്ങുകയാണ് ആപ്പ്. വൈകാരിക ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. സ്റ്റാന്‍ഡേര്‍ഡും ലെസ്സും. പുതിയതായി ഇന്‍സ്റ്റഗ്രാമിലെത്തുന്ന 16 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്കളുടെ അക്കൗണ്ടുകള്‍ ലെസ്സ് ഓപ്ഷനിലായിരിക്കും. നിലവില്‍ ഇന്‍സ്റ്റഗ്രാമിലുള്ള 16കാര്‍ക്ക് ലെസ്സ് ഓപ്ഷനിലേക്ക് മാറുന്നതിനായുള്ള സന്ദേശം അയക്കും.ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, യുവ ഉപയോക്താക്കൾക്കായി തിരയൽ, പര്യവേക്ഷണം, ഹാഷ്‌ടാഗ് പേജുകൾ, റീലുകൾ, ഫീഡ് ശുപാർശകൾ, നിർദ്ദേശിച്ച അക്കൗണ്ടുകൾ എന്നിവയിലുടനീളമുള്ള സെൻസിറ്റീവ് ഉള്ളടക്കങ്ങൾ ഇൻസ്റ്റാഗ്രാം ഫിൽട്ടർ ചെയ്യും.18 വയസ്സിന് […]

Entertainment News

കാലവും കാറ്റും പുതിയ വഴികളിലേക്ക്…അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍,സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ച,പിന്നാലെ സൈബർ ആക്രമണം

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടി ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇരുവരും സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ച ചിത്രത്തിന് നേരെ അനാവശ്യ കമന്റുകളും എത്തുന്നുണ്ട്.ഒരേ കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്. ഏറ്റവും കൂടുതൽ സൈബർ […]

News Technology

ഇൻസ്റ്റ​ഗ്രാമിന് സബ്സ്ക്രിപ്ഷൻ വരുന്നു

  • 27th January 2022
  • 0 Comments

ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ് ഫോട്ടോ ഷെയറിം​ഗ് ആപ്ലിക്കേഷൻ മാത്രമായിരുന്ന ഇൻസ്റ്റ​ഗ്രാമിന് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നത്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇൻസ്റ്റ​ഗ്രാം റീൽസിലേക്ക് ലോകം ഒതുങ്ങി . ബ്രാൻഡ് പ്രമോഷൻ, വാർത്തകൾ, ഇൻഫ്ളുവൻസേഴ്സ്, വിഡിയോകൾ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീൽസിലൂടെ ജനങ്ങൾ കണ്ട് തുടങ്ങി. പക്ഷെ ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവർക്കും കാണാൻ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. . ചില എക്സ്ക്ലൂസിവ് കണ്ടെന്റുകൾ, വിഡിയോകൾ, സ്റ്റോറികൾ എന്നിവ ഇനി മുതൽ സബ്സ്ക്രിപ്ഷനെടുത്ത […]

Entertainment News

‘നമ്മളെല്ലാം മുറിവേറ്റവര്‍’മഞ്ജുവാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

  • 15th January 2022
  • 0 Comments

സുഹൃത്തും നടിയുമായ മഞ്ജുവാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഭാവന. ”നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്,” എന്ന ഏര്‍ണസ്റ്റ് ഹെമിംവേയുടെ വാക്കുകള്‍ കുറിച്ചു കൊണ്ടാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. വലിയൊരു സുഹൃദ് വലയം കൂടയുള്ളതാരം അവര്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.മഞ്ജു സിനിമയില്‍നിന്ന് ഇടവേളയെടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദീര്‍ഘകാലങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.ഭജരംഗി 2വാണ് അവസാനമായി […]

Entertainment News

‘പ്രചരിക്കുന്നത് കെട്ടുകഥകൾ’ ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു പ്രതികരിച്ച് ഭാമ

  • 14th January 2022
  • 0 Comments

തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം […]

error: Protected Content !!