താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്∙ താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. അമരാട് മല അരീക്കരക്കണ്ടി സംസാരശേഷിയില്ലാത്ത റിജേഷിനാണ് പരുക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് റിജേഷ്. രാവിലെ 8 മണിയ്ക്ക് റബർ തോട്ടത്തിൽ വച്ചാണ് റിജേഷിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. റബർ ടാപ്പിങ് ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കുത്തേറ്റു. റിജേഷിനൊപ്പം ഉണ്ടായിരുന്ന പിതാവ് ശബ്ദം വച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. തലയ്ക്കും നെറ്റിക്കും വയറിനുമാണ് പരുക്ക്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ […]