അറിയിപ്പുകള്‍
മീമീ ആപ്പ് വഴി മത്സ്യോത്പന്നങ്ങള്‍ വാങ്ങാം; തുടക്കത്തില്‍ കൊല്ലം ജില്ലയില്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം ഏറ്റുവാങ്ങി. കടല്‍ മത്സ്യവും ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കുമൊപ്പം 20ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തുടക്കത്തില്‍ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് ആലപ്പുഴ, പത്തനംതിട്ട […]








