ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത വേണം:: മന്ത്രി എ കെ ശശീന്ദ്രന്‍
കോഴിക്കോട് : ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്തുള്ള ഐക്യത്തിന്റെ കാഹളധ്വനി ഉയരണം. വര്‍ഗ്ഗീയതയും വിഘടനവാദവും ഈ മണ്ണില്‍ നിന്ന് തുടച്ചു നീക്കപ്പെടണം. അതോടൊപ്പം ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്ത് നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തിക്കേണ്ട ചുമതലയും നമുക്കുണ്ട്. ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ […]