ലോക റെക്കോർഡോടെ ആദ്യ സ്വർണം വെടിവെച്ചു വീഴ്ത്തി; മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ ലോക റെക്കോർഡ് നേട്ടത്തോടെ സ്വർണമെഡൽ നേടി ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ വെടിവെച്ചിട്ടത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്.ഗെയിംസിന്റെ രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ വേട്ടയ്ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്. പുരുഷന്മാരുടെ റോവിങ് […]






