GLOBAL News

ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാർക്ക് വധ ശിക്ഷ; ഞെ‍ട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

  • 26th October 2023
  • 0 Comments

ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഞെ‍ട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഖത്തറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഒരു വർഷം മുമ്പാണ് ഖത്തർ ഇന്‍റലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അൽ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവർ. ഏകാന്ത തടവിലായിരുന്നു എട്ടുപേരും. ഇവരുടെ കുടുംബങ്ങളുമായി സംസാരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിരുവനന്തപുരം സ്വദേശി അടക്കം […]

National News

ആഘോഷത്തിനിടെ കത്തിച്ച പടക്കം കൗമാരക്കാന്‍റെ കണ്ണിൽ പതിച്ചു: കാഴ്ച നഷ്ടപ്പെട്ടത് 11 വയസ്സുള്ള കുട്ടിയ്ക്ക്

  • 23rd October 2023
  • 0 Comments

ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും തെരുവുകളില്‍ പടക്കം പൊട്ടിക്കുന്നത് ഒരു പതിവാണ്. തമിഴ്നാട്ടിലാണെങ്കിലും ദില്ലിയിലാണെങ്കിലും ഇന്ത്യ ക്രിക്കറ്റ് മാച്ച് ജയിച്ചാലും കുടുംബത്തില്‍ ഒരു പിറന്നാള്‍ വന്നാലും ഉടനെ പടക്കം പൊട്ടിച്ച് ആഘോഷിച്ചില്ലെങ്കില്‍ ആഘോഷത്തിന് പൊലിമയില്ലെന്ന തോന്നലാണ് ആളുകള്‍ക്ക്. എ ന്നാല്‍, പടക്കങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ആളുകള്‍ ആലോചിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇടുങ്ങിയ തെരുവുകളില്‍ തീ ആളിപ്പിടിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നതിന്‍റെ നടുവില്‍ വച്ചാകും ഇത്തരത്തിലുള്ള തീക്കളികള്‍ പലതും. കഴിഞ്ഞ ദിവസം അത്തരമൊരു ആഘോഷത്തിനിടെ കത്തിച്ച പടക്കം ഒരു കൗമാരക്കാന്‍റെ […]

science Technology

ഗഗൻയാൻ: ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം നിർത്തിവച്ചു

  • 21st October 2023
  • 0 Comments

ഗഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നി‌‌ർണായക പരീക്ഷണം നിർത്തിവച്ചതായി ഐ എസ് ആർ ഒ. പരീക്ഷണം ആരംഭിച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ആണ് നിർത്തിവച്ചത്. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ എട്ടു മണിക്കാണ് നടത്താൻ ആണ് ആദ്യം തീരുമാനിച്ചിരുന്നത്. പിനീട് കാലാവസ്ഥ മോശമായതിനാൽ 8 .45 ഓടെ നടത്താൻ തീരുമാനിച്ചു. പരീക്ഷണം തുടങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ എന്തോ ഒരു തകരാർ സ്വയം മനസിലാക്കിയ കമ്പ്യൂട്ടർ തന്നെ പരീക്ഷണം നിർത്തിവയ്ക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു നന്നായി […]

National

സോഷ്യൽ മീഡിയയിൽ നിന്നും ചൈൽഡ് പോണോഗ്രഫി ഉടൻ നീക്കണം; ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

  • 7th October 2023
  • 0 Comments

ദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ സേവനങ്ങൾക്ക് ഇന്ത്യ നോട്ടീസയച്ചു. എക്‌സ്, യൂട്യൂബ്, ടെലഗ്രാം ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ് നോട്ടീസ് അയച്ചത്. നിർദേശം പാലിച്ചില്ലെങ്കിൽ സേവനങ്ങൾക്കുള്ള നിയമ പരിരക്ഷ പിൻവലിക്കുമെന്നും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസിൽ പറയുന്നു.സമീപകാലത്തായി എക്‌സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി പോണോഗ്രഫി ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുണ്ട്. ചൈൽഡ് പോണോഗ്രഫി ഉൾപ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ലഭിക്കുന്ന ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്‌ഫോമുകൾ വഴി […]

National News

സ്വപ്ന നേട്ടത്തിലേക്കു കുതിക്കാനൊരുങ്ങി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ചു

  • 6th October 2023
  • 0 Comments

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നൂറ് മെഡലുകൾ ഉറപ്പിച്ച് സ്വപന നേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങി ഇന്ത്യ. ഇതുവരെ 92 മെഡലുകൾ നേടിയ ഇന്ത്യ 9 മെഡലുകൾ കൂടി ഉറപ്പിച്ചിട്ടുണ്ട്.അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, ഹോക്കി, ബ്രിജ് എന്നിവയിൽ ഓരോ മെ‍ഡലുകള്‍ വീതവും ഇന്ത്യയ്ക്ക് ഉറപ്പാണ്. പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21,9–21 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം […]

News Sports

ഏഷ്യൻ ഗെയിംസ്; പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം

  • 1st October 2023
  • 0 Comments

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പതിനൊന്നാം സ്വർണം. ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസമായ ഇന്ന് പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. കിയാനന്‍ ചെനായ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. അതേ സമയം, വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീം വെള്ളി നേടി. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന […]

News Sports

ഇന്ത്യയിലെത്തുന്നത് വർഷങ്ങൾക്ക് ശേഷം; ഹൈദരാബാദി വിഭവങ്ങൾ രുചിച്ച് പാക് താരങ്ങൾ

  • 30th September 2023
  • 0 Comments

ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയതോടെ പരീശീലനത്തിന്റെ ഇടവേളകളിൽ ഹൈദരാബാദിന്റെ വിഭവങ്ങൾ രുചിക്കുന്ന തിരക്കിലാണ് പാക് ക്രിക്കറ്റ് താരങ്ങൾ.സന്നാഹ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭക്ഷണം തയാറാക്കുന്നവരോട് ബസ്മതി അരി കൊണ്ടുള്ള ചോറും, വെജ് പുലാവും പാക്കിസ്ഥാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. മത്സരമില്ലാത്ത ദിവസങ്ങളിൽ ഹൈദരാബാദി ബിരിയാണി കഴിക്കാനുള്ള പ്ലാനും താരങ്ങൾക്കുണ്ട്.ബീഫ് വിഭവങ്ങൾ ലഭ്യമല്ലാത്തതിനാൽ, പ്രോട്ടീൻ അടങ്ങിയ മീൻ, മട്ടൻ, ചിക്കൻ വിഭവങ്ങളായിരുന്നു പാക്കിസ്ഥാൻ ടീമിന്റെ മെനുവിലുണ്ടായിരുന്നത്. ഇതിൽ ഗ്രിൽ ചെയ്ത മട്ടൻ, മട്ടൻ കറി, ബട്ടർ ചിക്കൻ, മീൻ ഗ്രിൽ ചെയ്തത് എന്നിവയാണ് […]

News Sports

ഏഷ്യൻ ​ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ

  • 24th September 2023
  • 0 Comments

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വേട്ട തുടങ്ങി. വെള്ളിമെഡലാണ് ഇന്ത്യ ആദ്യം സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റർ ഷൂട്ടിങ്ങിലും പുരുഷൻമാരുടെ തുഴച്ചിലിലുമാണ് ഇന്ത്യൻ ടീം വെള്ളി നേടിയത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളി നേടിയത്. അർജുൻ ലാൽ ജാട്ട്, അരവിന്ദ് സിങ് സഖ്യമാണ് വെള്ളി തുഴഞ്ഞെടുത്തത്. രണ്ടിനങ്ങളിലും ചൈനയ്ക്കാണ് സ്വർണം. ഏഷ്യൻ ഗെയിംസ് റോവിങ്ങിൽ ഒരു വെങ്കലവും ഒരു വെള്ളിയും ഇന്ത്യ സ്വന്തമാക്കി. […]

International

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിന്‍വലിച്ചതായി സൂചന

  • 21st September 2023
  • 0 Comments

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം നിര്‍ത്തിവച്ചന്ന അറിയിപ്പ് ഇന്ത്യയുടെ നടപടി, വിസ അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സി പിന്‍വലിച്ചതായാണ് സൂചന. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നല്‍കുന്നത് നിര്‍ത്തിവച്ചെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിസ നിര്‍ത്തിവച്ച നടപടി ഇന്ത്യ അറിയിച്ചത്. വിസ അപേക്ഷ പോര്‍ട്ടലായ ബി.എല്‍.എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്.ഹര്‍ദീപ് സിങ് നിജജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടയാണ് […]

International

ഇന്ത്യയുടെ‌ ജാഗ്രതാ നിർദേശം തള്ളി കാനഡ

  • 21st September 2023
  • 0 Comments

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ , ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സർക്കാർ പ്രതികരിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. ഇന്ത്യൻ വിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷസണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. ‘‘നോക്കൂ, കാനഡ സുരക്ഷിത […]

error: Protected Content !!