News Sports

വനിതാ ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 62 റണ്‍സിന്റെ തോല്‍വി

  • 10th March 2022
  • 0 Comments

വനി . 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ലിയ തഹൂഹു, അമേലിയ കേര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പൂജ വസ്ത്രകര്‍ നാല് വിക്കറ്റ് […]

News Sports

പകരം വീട്ടി ഇന്ത്യ; ന്യൂസിലാൻഡിനെ 62 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ

  • 4th December 2021
  • 0 Comments

പകരം വീട്ടി ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 325നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് 62ന് പുറത്തായി. ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ 10 വിക്കറ്റുമായി തിളങ്ങിയ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെയും തേരോട്ടമായിരുന്നു. 17 റണ്‍സെടുത്ത കൈല്‍ ജാമിസണാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ജാമിസണെ കൂടാതെ ക്യാപ്റ്റന്‍ ടോം ലാഥം മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 126 റണ്‍സ് വേണമായിരുന്ന കിവീസിനെ പക്ഷേ ഇന്ത്യ ഫോളോ ഓണിന് വിട്ടില്ല. […]

News Sports

പത്തും നേടി അജാസ്; കുംബ്ലെയ്ക്കും ലേക്കർക്കുമൊപ്പം

  • 4th December 2021
  • 0 Comments

പത്തും നേടി ഇന്ത്യൻ വംശജനായ അജാസ്. അജാസിന്റെ മികവിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 325 റണ്‍സിന് ഓള്‍ ഔട്ടാക്കി ന്യൂസീലാൻഡ് . 47.5 ഓവറിൽ 119 റൺസ് വിട്ടുകൊടുത്താണ് പട്ടേൽ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്. റണ്ണെടുക്കാത്ത ഉമേഷ് യാദവ് മാത്രമാണ് പുറത്താകാതെ നിന്നത്. പത്തുവിക്കറ്റ് വീഴ്ത്തി അജാസ് പട്ടേല്‍ കിവീസിന് വേണ്ടി അത്ഭുത പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ തിളങ്ങി ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് പുനരാരംഭിച്ച മായങ്ക് 150 തികച്ച് തൊട്ടടുത്ത […]

News Sports

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ആധികാരിക പ്രകടനവുമായി ന്യൂസീലൻഡ്

  • 26th November 2021
  • 0 Comments

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 345നു മറുപടിയായി ബാറ്റിങിനിറങ്ങിയ ന്യൂസീലൻഡ് രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസെന്ന നിലയിൽ . വിൽ യങ് (75), ടോം ലതം (50) എന്നിവർആധികാരിക പ്രകടനവുമായി ക്രീസിൽ തുടരുകയാണ്. അതിഗംഭീരമായാണ് കിവീസ് ബാറ്റസ്മാൻമാർ ഇന്ത്യൻ സാഹചര്യത്തിൽ മൂന്ന് സ്പിന്നർമാരടങ്ങുന്ന ബൗളിംഗ് നിരയെ നേരിട്ടത്. ചില ക്ലോസ് ഷേവുകൾ ഉണ്ടായെങ്കിലും പറയത്തക്ക പിഴവുകളൊന്നുമില്ലാതെയാണ് ന്യൂസീലൻഡ് ബാറ്റർമാർ ക്രീസിൽ തുടർന്നത്.മികച്ച ഫീറ്റ് മൂവ്മെൻ്റിലൂടെ സ്പിന്നർമാരെ വരുതിയിലാക്കിയ […]

News Sports

മധ്യനിരയിൽ അല്പം കൂടി ആക്രമിച്ച് കളിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട്; ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ശ്രേയാസ് അയ്യർ ടീമിൽ

  • 24th November 2021
  • 0 Comments

നാളെ മുതൽ കാൺപൂരിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഹനുമ വിഹാരിക്ക് പകരം യുവതാരം ശ്രേയാസ് അയ്യർ കളിക്കുമെന്ന് സ്ഥിരീകരിച്ച് താത്കാലിക ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ശ്രേയാസ് കളിക്കുമെന്ന് വാർത്താസമ്മേളനത്തിലാണ് രഹാനെ സ്ഥിരീകരിച്ചത്. താരത്തിൻ്റെ അരങ്ങേറ്റ മത്സരമാണിത്. . മധ്യനിരയിൽ അല്പം കൂടി ആക്രമിച്ച് കളിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട് എന്നതായിരുന്നു ശ്രേയാസിനെ ടീമിൽ തിരിച്ചെടുത്തതിൽ സെലക്ടർമാരുടെ വിശദീകരണം. എന്നാൽ, ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ ഒരു കാരണവുമില്ലാതെ പുറത്താക്കിയതിൽ സെലക്ടർമാർക്കെതിരെ കടുത്ത വിമർശനം […]

News Sports

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; നിര്‍ണായക മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്ക് നേർ

  • 31st October 2021
  • 0 Comments

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും . ദുബായി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്താനോടു തോറ്റതിനാൽ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. തോല്‍വി തങ്ങളുടെ സെമി സാധ്യത ഇല്ലാതാക്കുമെന്നതിനാല്‍ ജീവന്മരണപ്പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരം. ദുബായിയില്‍ ടോസ് ജയിക്കുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കുമെന്നതിനാല്‍ ടോസ് ആയിരിക്കും ഏറ്റവും നിര്‍ണായകം. പാകിസ്താനെതിരേ മോശം പ്രകടനം കാഴ്ചവച്ച ടീമില്‍ നിന്നു മാറ്റങ്ങളുമായിട്ടാകും ഇന്ത്യ ഇന്നിറങ്ങുക. […]

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; സതാംപ്ടണിൽ കനത്ത മഴ

  • 18th June 2021
  • 0 Comments

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കനത്ത മഴ. മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഭീഷണിയായി മഴ കനക്കുന്നത്. നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് ഇന്നാണ് […]

ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി

ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ്‌ മത്സരം സമനിലയിലോ ടൈയിലോ കലാശിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നതാണ് പ്രധാന പ്ലേയിങ് കണ്ടീഷൻ. ഇതുസംബന്ധിച്ച് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഐ.സി.സിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് പുറത്തുവന്നത്. ഫൈനലിന് റിസർവ് ദിനവും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റിന്റെ സാധാരണ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ സമയം നഷ്ടമാകുകയാണെങ്കിൽ അത് പരിഹരിക്കാൻ ആണ് റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളിൽ […]

error: Protected Content !!