രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പേര്‍ക്ക് കോവിഡ്; മരണം അരലക്ഷത്തിലേക്ക്
ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 66,999 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 23,96,637 ആയി. ഇന്നലെ മാത്രം 942 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഇതോടെ മരണം 47,033 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്. ബുധനാഴ്ച മാത്രം 12,712 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധയേറ്റവരുടെ എണ്ണം 5,48,313 ആയി. 18,650 […]


