കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് തുടരുന്നു; അഞ്ച് കോടി രൂപ പിടിച്ചെടുത്തു
തിരുവല്ലയില്‍ കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചിലും സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറു കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. വിദേശത്ത് നിന്നുമെത്തിയ ഫണ്ട് വ്യാപകമായി വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇന്നലെ സഭ ആസ്ഥാനത്ത് നിന്ന് അമ്പത് ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. സഭയുടെ ഉടമസ്ഥതതയിലുള്ള സ്‌കൂളുകള്‍, കോളജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍, യോഹന്നാന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം […]