പേരാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ സബ് ട്രഷറി; ഉദ്ഘാടനം നാളെ
പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ നാളെ നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി കെ മുരളീധരൻ മുഖ്യാതിഥിയാകും. ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഇരുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. പെൻഷൻകാർക്കുള്ള ഇരിപ്പിടം, അംഗ പരിമിതർക്കുള്ള റാമ്പ്, ശുചിമുറികൾ, മുലയൂട്ടുന്ന അമ്മമാർക്കുള്ള ഫീഡിഗ് റൂം, മഴവെള്ള സംഭരണി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ സബ് […]









