ഐഐഎം മലിനീകരണം; പരിസരവാസികള്‍ക്ക് ആശ്വാസമായി എംഎല്‍എയുടെ കൈത്താങ്ങ്
കുന്ദമംഗലം: ഐഐഎം ല്‍ നിന്നും മാലിന്യം ഒഴുകിയ വിഷയത്തില്‍ പ്രദേശവാസികള്‍ക്ക് കൈത്താങ്ങായി കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം. പ്രദേശവാസികളുടെ കുടിവെള്ളം ഉപയോഗ ശൂന്യമായതോടെ എംഎല്‍എ യുടെ നിര്‍ദേശപ്രകാരം വാര്‍ഡ് മെമ്പര്‍ പവിത്രന്‍ പ്രദേശം സന്ദര്‍ശിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കി എംഎല്‍എ ക്ക് നല്‍കുകയും ചെയ്യും. അതുപ്രകാരം എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി ഇവര്‍ക്ക് താല്‍കാലികമായി കുടിവെള്ളം എത്തിക്കും. കാലങ്ങളായി ഐഐഎം പരിസരത്തെ വീട്ടുകാര്‍ ഐഐഎം ല്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ദുരിതം അമുഭവിക്കുകയാണ്. നിരവധി തവണ അധികാരികളുടെ മുന്‍പില്‍ പ്രശ്‌നം […]
