Entertainment

രാജ്യാന്തര ചലച്ചിത്രമേള; നിമിഷ സലിമിന്റെ ഗസൽ സംഗീത സന്ധ്യ ചൊവ്വാഴ്ച ടാഗോറിൽ

  • 12th December 2022
  • 0 Comments

രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നിമിഷ സലിം ഗസൽ സംഗീത വിരുന്നൊരുക്കും.‘തീ’എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ നിമിഷ പ്രശസ്ത സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ ചെറുമകളാണ്.ടാഗോർ തിയേറ്ററിൽ ചൊവ്വാഴ്ച രാത്രി 8.30 നാണ് ഗാന സന്ധ്യ അരങ്ങേറുന്നത്.

Entertainment

സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി നന്ദിതാ ദാസ്

  • 11th December 2022
  • 0 Comments

സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി മാറിയതായും അവർ പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്റ്റേഴ്സിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിൽ മാറ്റം വന്നതായി സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു . എല്ലാ സിനിമകളും ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് പുതിയകാല ചിത്രങ്ങൾ തെളിയിക്കുന്നതാണ് അദ്ദേഹം പറഞ്ഞു .സെൻസർഷിപ്പിനൊപ്പം സ്പോൺസർഷിപ്പും സിനിമാരംഗത്ത് സജീവമാണെന്ന് സംവിധായകൻ കമൽ കെ എം […]

Entertainment

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2 തിങ്കളാഴ്ച

  • 11th December 2022
  • 0 Comments

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും.2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യൻ ചിത്രമാണ്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ.നിശാഗന്ധിയിൽ തിങ്കളാഴ്ച രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം.റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ […]

Entertainment

റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

  • 11th December 2022
  • 0 Comments

രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും എത്തിയിരുന്നു.

Entertainment

അന്തരിച്ച ചലച്ചിത്ര നിർമാതാവ് അറ്റ്ലസ് രാമചന്ദ്രന് പ്രണാമമേകാൻ ഐഎഫ്എഫ്കെയിൽ ഇന്ന് ലോമപാദനെത്തും

  • 11th December 2022
  • 0 Comments

അന്തരിച്ച ചലച്ചിത്ര നിർമാതാവ് അറ്റ്ലസ് രാമചന്ദ്രന് ഇന്ന് രാജ്യാന്തരമേള ആദരമർപ്പിക്കും. രാമചന്ദ്രനോടുള്ള സ്മരണാഞ്ജലിയായി ആദ്യ നിർമാണ സംരംഭമായ വൈശാലി പ്രദർശിപ്പിക്കും. രാവിലെ 11.30 ന് നിളയിലാണ് ചിത്രത്തിന്റെ പ്രദർശനം. പ്രദർശനത്തിന് മുന്നോടിയായുള്ള അനുസ്‍മരണത്തിൽ ചിത്രത്തിൽ ലോമപാദനായി അഭിനയിച്ച നടൻ ബാബു ആന്റണി പങ്കെടുക്കും.

Kerala

സിനിമയുടെ അണിയറയും സത്യൻ സ്‌മൃതിയുമായി ഫോട്ടോപ്രദർശനം തുടങ്ങി

  • 10th December 2022
  • 0 Comments

രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു.പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളാണ് അനർഘനിമിഷം എന്ന വിഭാഗത്തിൽ ഉള്ളത് . അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110 ചിത്രങ്ങളാണ് സത്യൻ സ്മൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . പ്രസിദ്ധ ഫോട്ടോഗ്രാഫർ ആര്‍.ഗോപാലകൃഷ്ണന്‍ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ […]

Kerala

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങി

  • 10th December 2022
  • 0 Comments

രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്ന വിദ്യാർത്ഥി പ്രതിനിധികൾക്ക് ഫിലിം ഫ്രറ്റേണിറ്റി സൗജന്യ ഭക്ഷണം വിതരണം ആരംഭിച്ചു. ടാഗോർ തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്റ്റാളിലൂടെ ഭക്ഷണ വിതരണം ചെയ്യുന്നത്. സ്റ്റുഡന്റ് ഡെലിഗേറ്റ് ഐ ഡി ഉപയോഗിച്ച് പ്രത്യേക കൗണ്ടറിൽ നിന്നും ഉച്ച ഭക്ഷണം വാങ്ങാവുന്നതാണ്. തുടർച്ചയായി എട്ടാമത്തെ വർഷമാണ് സംഘടന ചലച്ചിത്രമേളയിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്.

Entertainment News

രാജ്യാന്തര മേള :പാസ് വിതരണം തുടങ്ങി

  • 6th December 2022
  • 0 Comments

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി . ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി .സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് ,സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ,ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി […]

Entertainment

78 ചിത്രങ്ങൾ ,50 ലധികം രാജ്യങ്ങൾ; ലോകസിനിമാ വിഭാഗത്തിൽ വനിതകളുടെ ആധിപത്യം

  • 4th December 2022
  • 0 Comments

സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തിൽ കാൻ ,ടൊറോന്റോ തുടങ്ങിയ മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട് . ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാൻസെൻ ലൗ ,ആലിസ് ദിയോപ് ,താരിഖ് സലെ, ജർമ്മൻ സംവിധായിക സെൽസൻ എർഗൻ , […]

Entertainment News

പ്രണയത്തിലെ നിയമക്കുരുക്കുകളുമായി പനാഹിയുടെ നോ ബിയേഴ്സ്

  • 1st December 2022
  • 0 Comments

ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫർ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്സ് രാജ്യാന്തര ചലച്ചിത്ര മേളയിൽ. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ചിക്കാഗോ മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ നോ ബിയേഴ്സിൽ ജാഫർ പനാഹി മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വാതന്ത്രാവിഷ്കാരങ്ങൾക്ക് ഇറാൻ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് 2010 ൽ ഇദ്ദേഹത്തെ ഭരണകൂടം ആറുവർഷത്തേക്കു തടങ്കലിലാക്കിയിരുന്നു .സിനിമാ നിർമ്മാണത്തിനും സ്വാതന്ത്യ പ്രതികരണത്തിനും വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ […]

error: Protected Content !!