Trending

ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി?; ഇടുക്കിയിലെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത

  • 24th November 2022
  • 0 Comments

ഇടുക്കിയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഗ്യാസ് തുറന്നു വിട്ട് ചിന്നമ്മയെ കത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്നും പരിശോധിച്ചു വരികയാണ്. പുതിയ കണ്ടെത്തലി്നറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അടുക്കളയിലാണ് മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന […]

Kerala News

ഇടുക്കിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയ്ക്ക് തിമിരം;സ്വാഭാവിക ഇരതേടൽ അസാധ്യം

  • 5th October 2022
  • 0 Comments

ഇടുക്കി രാജമലയിൽ ജനവാസ മേഖവലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്. വനംവകുപ്പിന്‍റെ കൂട്ടിൽ അകപ്പെട്ട കടുവയെ കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധന നടത്തിയിരുന്നു എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച ശക്തി കുറവുണ്ട്. അതിനാല്‍ സ്വഭാവിക ഇരപിടിയ്ക്കാൻ കഴിയില്ല.ആരോഗ്യപരിശോധനയിലാണ് ഇടത് കണ്ണിൽ തിമിരം ബാധിച്ചതായി കണ്ടെത്തിയത്.ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാൽ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ […]

Kerala News

അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

  • 29th August 2022
  • 0 Comments

അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kerala News

ഇടുക്കിയില്‍ സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റു

  • 15th August 2022
  • 0 Comments

ഇടുക്കിയില്‍ സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ വിട്ടയച്ചു. ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളില്‍ ഒന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈയ്ക്ക് കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് […]

Kerala News

ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തില്‍ കുഴിച്ചിട്ടു, അവിവാഹിതയായ യുവതി കസ്റ്റഡിയില്‍

  • 28th July 2022
  • 0 Comments

ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

Kerala News

ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; വീട്ടുടമ അറസ്റ്റില്‍

ഇടുക്കി ചെമ്മണ്ണാറില്‍ ദുരൂഹ സാഹചര്യത്തില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മോഷണ ശേഷം ഓടിരക്ഷപ്പെട്ട ജോസഫിനെ വീട്ടുമുറ്റത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റേത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജേന്ദ്രനും ജോസഫും തമ്മില്‍ ഉണ്ടായ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് […]

Kerala News

‘കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു’സി പി മാത്യുവിന് എതിരെ ധീരജിന്റെ കുടുംബം, പരാമശത്തിൽ ഖേദപ്രകടനത്തിനില്ലെന്ന് സി പി മാത്യു

ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം.സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്ന് ധീരജിന്‍റെ അച്ഛൻ പറഞ്ഞു.അപവാദ പ്രചാരണം സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മാതാവ് പറഞ്ഞു. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു അവർ പറഞ്ഞു.ധീരജിൻ്റെ കുടുംബത്തിനുള്ള സാങ്കേതിക സർവ്വകലാശാലയുടെ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് പിതാവ് രാജേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.ധീരജിന്‍റേത് ഇരന്നു വാങ്ങിയ മരണമെന്ന കെ സുധാകരന്‍റെ പ്രതികരണത്തിന്‍റെ അർത്ഥം അവർ […]

Kerala News

ഇടുക്കി പൂപ്പാറയിൽ തേയില തോട്ടത്തിൽ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി,നാല് പേർ കസ്റ്റഡിയിൽ

ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരിക്കെതിരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തു.പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും ആണ്‍ സുഹൃത്തുമാണ് കസ്റ്റഡിയിലുളളത്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്.സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തതാണെന്നാണ് വിവരം. തോട്ടം തൊഴിലാളി മേഖലയിൽ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെൺകുട്ടി.

Kerala News

ഇടുക്കിയിൽ മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന,പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു,അന്വേഷിച്ച് നടപടിയെന്ന് ആരോഗ്യമന്ത്രി

  • 16th April 2022
  • 0 Comments

ഇടുക്കി നെടുങ്കണ്ടത്തിൽ മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തെന്നുമുള്ള പരാതിയില്‍ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശനിയാഴ്ച തന്നെ പ്രദേശത്ത് പരിശോധന […]

Kerala News

തട്ടുകടയിലെ തർക്കം;ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞത് പ്രകോപനം,നാട്ടുകാര്‍ വീട്ടിലേക്ക് അയച്ച പ്രതി തോക്കുമായി തിരിച്ചെത്തി,തുരുതുരാ വെടിവെച്ചു

  • 27th March 2022
  • 0 Comments

ഇടുക്കി മൂലമറ്റത്ത് തർക്കത്തെ തുടര്‍ന്ന് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ (30) ആളുകൾക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. […]

error: Protected Content !!