kerala Kerala kerala politics

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുക്കില്ല; അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ്

  • 12th November 2024
  • 0 Comments

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുക്കില്ല. അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗോപാലകൃഷ്ണന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍ മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്‌പെന്‍ഷനില്‍ […]

kerala Kerala

ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്; നിരവധി കീഴുദ്യോഗസ്ഥരുടെ ജീവിതവും കരിയറും നശിപ്പിച്ചു; ഗതികേട് കൊണ്ട് താന്‍ വിസില്‍ ബ്ലോവര്‍ ആകുന്നു

  • 10th November 2024
  • 0 Comments

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി എന്‍. പ്രശാന്ത് ഐ.എ.എസ്. കീഴുദ്യോഗസ്ഥരായ നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ അതേക്കുറിച്ച് കേള്‍ക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂ എന്നും കുറിപ്പില്‍ പറഞ്ഞു. 18 വര്‍ഷം സര്‍വിസുള്ള തന്നോട് മഞ്ഞപ്പത്രത്തെ കൂട്ട് പിടിച്ച് വ്യാജ നരേറ്റീവ് സൃഷ്ടിക്കാന്‍ ധൈര്യപ്പെടുന്ന വ്യക്തി മറ്റ് […]

kerala Kerala kerala politics

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്; ഗോപാലകൃഷ്ണനും ജയതിലകിനുമെതിരെ എന്‍ പ്രശാന്ത്

  • 9th November 2024
  • 0 Comments

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്. ഗോപാലകൃഷ്ണനും ജയതിലകിനും എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്. ഇതോടെ മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണനെ സംശയ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് പ്രശാന്ത്. സ്വയം കുസൃതി ഒപ്പിച്ചു പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടി വരുന്നു എന്ന് പരിഹസിച്ച പ്രശാന്ത് എസ്സി, എസ്ടി വകുപ്പിലെ തനിക്കെതിരായ വാര്‍ത്തയ്ക്ക് പിന്നില്‍ ജയതിലകാണെന്നും ആരോപണമുന്നയിച്ചു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങിനെ ചോരുന്നു എന്ന ചോദ്യത്തിന് മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. […]

National

ഐഎഎസ് കോച്ചിംഗ് സെന്ററിലെ ദുരന്തം; ലൈബ്രറിയും ക്ലാസ്‌റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി;അനുമതി സ്റ്റോര്‍ റൂമിന്; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍; നിവിന്റെ മൃതദേഹം ഇന്ന് വിട്ടുനല്‍കും

  • 29th July 2024
  • 0 Comments

ന്യൂഡല്‍ഹി: വെള്ളക്കെട്ടില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്മെന്റിന് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സ് പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു. അതേസമയം, റാവൂസ് കോച്ചിംഗ് സെന്ററിന് മുന്നില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അപകടത്തില്‍ […]

kerala Kerala Trending

വലതുകൈ നഷ്ടമായി; ഇടതുകൈകൊണ്ട് എഴുതി ഐഎഎസ് നേടി; മലയാളിക്ക് അഭിമാനം

  • 17th April 2024
  • 0 Comments

അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടും. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി പാര്‍വതി സിവില്‍ സര്‍വീസസ് വിജയിച്ചു. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാര്‍വതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തില്‍ ആയത്‌കൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. 2010 ലുണ്ടായ വാഹനാപകടത്തിലാണ് അമ്പലപ്പുഴ സ്വദേശി പാര്‍വതിക്ക് വലതുകൈ നഷ്ടമായത്. പിന്നീട് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് ഇടതുകൈകൊണ്ട് എഴുതി ശീലിച്ചു. ഇടതുകൈകൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോള്‍ ഐഎഎസ് നേടിയതും. ജീവിതത്തില്‍ പാര്‍വതി പഠിച്ച പാഠം […]

National

കാമുകിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

  • 18th December 2023
  • 0 Comments

താനെ: കാമുകിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് ഗെയ്ക്വാദ്, റോമില്‍ പട്ടേല്‍, സാഗര്‍ ഷെഡ്‌ഗെ എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഹീന്ദ്ര സ്‌കോര്‍പ്പിയോയും ലാന്‍ഡ്‌റോവറും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മഹേഷ് പാട്ടീല്‍ പറഞ്ഞു. ഡിസംബര്‍ 11 ന് വൈകുന്നേരമാണ് […]

National News

ജോലിയിൽ തിരികെ പ്രവേശിക്കില്ല: നിലപാടിൽ ഉറച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍

കഴിഞ്ഞ ദിവസം രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് നോട്ടീസിനെ കുറിച്ച് താൻ അറിഞ്ഞത്. രാജി സ്വീകരിക്കാത്തതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്റെ അഭിപ്രായം ഞാന്‍ ജനങ്ങളോട് പറഞ്ഞതാണ്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയും ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് ശരിയാകുമെന്ന് കരുതുന്നില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഒരു മുഖ്യ മാധ്യമത്തോട് പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ […]

Kerala

കെ.എം ബഷീറിന്റെ മരണം : പൊലീസുകാരെയും സാക്ഷിയാക്കും

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തി സെർവീസിൽ നിന്നും താൽക്കാലികമായി മാറ്റി നിർത്തപ്പെട്ട മ്യൂസിയം എസ്.ഐ ജയപ്രകാശിനെയും അപകടം നടന്ന ശേഷം ആദ്യം സ്ഥലത്തെത്തിയ എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു . ശ്രീറാം മദ്യപിച്ചിരുന്നു എന്നു ബോധ്യമായിട്ടും രക്തപരിശോധനയ്ക്കായി നടപടി സ്വീകരിക്കാതെ ഗുരുതരമായി വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം പൊലീസ് സംഘത്തിനെതിരെ വകപ്പുതല തുടര്‍നടപടിക്കും അന്വേഷണ സംഘം […]

News

ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തേജസ് ജില്ലാ പത്ര മേധാവി കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. സര്‍വേ ഡയറക്ടറുടെ സ്ഥാനത്ത് നിന്നും ശ്രീറാമിനെ നീക്കുകയും വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

error: Protected Content !!