കരട് രേഖയിൽ മാറ്റം വരുത്തിയത് സ്വാഗതാർഹം:ഡോ.ഹുസൈൻ മടവൂർ
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കാനായി സർക്കാർ പ്രഖ്യാപിച്ച നിർദ്ദേശങ്ങളിൽ നിന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കണമെന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമുഖ മുസ്ലിം പണ്ഡിതനും കെ.എൻ.എം. വൈസ് പ്രസിഡൻ്റുമായ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.ഉംറ തീർത്ഥാടനത്തിന്നായി മക്കയിലെത്തിയ അദ്ദേഹം സർക്കാർ നിലപാടിൽ സന്തുഷ്ടി രേഖപ്പെടുത്തി. ലിംഗ നീതി നടപ്പിലാക്കാനാണ് സർക്കാറും ശ്രമിക്കേണ്ടത്. അല്ലാതെ, പ്രകൃതി വിരുദ്ധമായ ലിംഗ സമത്വമല്ല നടപ്പിലാക്കേണ്ടത്. കരട് നിർദ്ദേശങ്ങളിലെ സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും മതവിരോധവും വളരെ പ്രകടമായിരുന്നു.കരട് രേഖയിൽ നിന്ന് ഒഴിവാക്കേണ്ട […]
