കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്ത, പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്.. സരസ്വതിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം നടന്നു
കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം നടന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കുന്ദമംഗലത്തെ പിഎസ്എന്‍ ചാരിറ്റബില്‍ ട്രസ്റ്റ് കോളേജ് സരസ്വതിയമ്മയെ ഏറ്റെടുക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി […]
