മലപ്പുറത്ത് 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്‌ളോഗര്‍;പ്രണയം നടിച്ച് അടുത്തിടപെട്ടു,തട്ടിയെടുത്തത് 23 ലക്ഷം രൂപ,സഹായം നൽകിയത് ഭർത്താവ്
മലപ്പുറം കല്‍പകഞ്ചേരിയിൽ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍.ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് പോലീസ് പിടികൂടിയത്.കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു.കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അയാളുമായി ചാറ്റുചെയ്ത് ബന്ധം സ്ഥാപിക്കുകയും ചെയ്തു,ട്രാവല്‍ വ്‌ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. […]



