Kerala

രോഗിയുടെ ജീവനാണ് പ്രാധാന്യം; ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല; ഐഎംഎ

  • 29th June 2023
  • 0 Comments

ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്ന് ഡോ സുൽഫി നൂഹൂ പ്രതികരിച്ചു. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്ന് അദ്ദേഹം പ്രതികരിച്ചു. അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടത്. ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചു. അന്തരാഷ്ട മാനദണ്ഡം പാലിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. ഫുൾ സ്‌ലീവ്‌ വസ്ത്രം ധരിക്കുന്നത് പ്രായോഗികമല്ലെന്ന് ഡോ ലിനറ്റ് ജോസഫ് പ്രസ്‌തികരിച്ചു. രോഗിയുടെ […]

International News

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈനിൽ അധികൃതര്‍ ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടിച്ചു

  • 27th March 2022
  • 0 Comments

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഇസ്ലാമിക് രാജ്യമായ ബഹ്‌റൈനിലെ ഇന്ത്യന്‍ റസ്റ്റോറന്റിനെതിരെ നടപടി.അദ്‌ലിയയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.ഖേദം പ്രകടിപ്പിച്ച റസ്‌റ്റോറന്റ് അധികൃതര്‍ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. ബഹ്‌റൈനിലെ ആദിലിയയിലെ ലാന്റേണ്‍സ് റസ്‌റ്റോറന്റിലാണ് സംഭവമുണ്ടായത്.ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റിലെ ഡ്യൂട്ടി മാനേജര്‍ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന […]

National News

ഹിജാബ് വിവാദം; പരീക്ഷ എഴുതാത്തവർക്ക് രണ്ടാമത് അവസരമില്ല

  • 21st March 2022
  • 0 Comments

കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെത്തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍. ഹിജാബ് പ്രതിഷേധത്തിനിടെ എല്ലാ മതപരമായ വസ്ത്രങ്ങളും വിലക്കിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സന്ദർഭത്തിൽ ഇരുന്നൂറോളം വിദ്യാർത്ഥിനികൾ പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയിരുന്നു. ഹിജാബില്ലാതെ പരീക്ഷ എഴുതില്ല എന്നായിരുന്നു അവരുടെ നിലപാട്. കഴിഞ്ഞ ദിവസം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവസരം കൂടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. ഇതേപറ്റി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ പരീക്ഷ വീണ്ടും നടത്തില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘എങ്ങനെയാണ് ഈ […]

National News

ഹിജാബ് വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് ഭീഷണി; വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

  • 20th March 2022
  • 0 Comments

ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷ വൈ കാറ്റഗറിയായി ഉയർത്തി ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ തൗഹീദ് ജമായത്ത് സംഘടന ഭാരവാഹി റഹ്മത്തുള്ളയെ കഴിഞ്ഞ ദിവസം മധുരയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചത്. സ്‌കൂള്‍, കോളജ് യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹിജാബ് വിഷയത്തിൽ […]

National News

‘ഹിജാബ് അനിവാര്യമല്ല,ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി ‘ഹർജികൾ തള്ളി

  • 15th March 2022
  • 0 Comments

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവി ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ചിന്റെ വിധി.ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി […]

National News

കോടതി വിധി അംഗീകരിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം ; ആഭ്യന്തര മന്ത്രി അമിത് ഷാ

  • 21st February 2022
  • 0 Comments

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇന്നാദ്യമായി കേന്ദ്രമന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗം ഈ വിഷയത്തിൽ പ്രതികരണം നടത്തി. ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിൽ അമിത് ഷാ ആണ് ഹിജാബ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്നും ഹിജാബ് വിഷയത്തിൽ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.ഹിജാബ് വിഷയത്തിൽ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളിൽ കര്‍ണാടക ഹൈക്കോടതി വിധി പറയാനിരിക്കേയാണ് അമിത് […]

Kerala News

തലയിൽ ഷാൾ ധരിച്ചു; വയനാട്ടിൽ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽ കയറ്റാതെ പ്രധാന അധ്യാപിക

  • 20th February 2022
  • 0 Comments

തലയില്‍ ഷാള്‍ ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽകയറ്റാതെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍ പ്രധാന അധ്യാപിക. വിഷയത്തില്‍ സമവായത്തിനെത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനോട് കുട്ടി സ്‌കൂളില്‍ ഇത്തരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഷാള്‍ ധരിക്കുന്നതും കൈയിറക്കമുള്ള ഇന്നര്‍ ധരിക്കുന്നതും സ്‌കൂളിന്റെ യൂണിഫോം അല്ലെന്നും പ്രധാന അധ്യാപിക പറയുന്നു.അധ്യാപികയും പിതാവും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാളിട്ടു മാത്രമാണ് കുട്ടിയെ ഇത്രയും കാലം സ്‌കൂളില്‍ അയച്ചതെന്നും എന്താണ് ഇപ്പോള്‍ നിയമ പ്രശ്‌നമുണ്ടായതെന്നും പിതാവ് ചോദിക്കുന്നുണ്ട്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് […]

Kerala News

ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവും; പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി

  • 16th February 2022
  • 0 Comments

ഹിജാബ് അഴിപ്പിക്കുന്ന നടപടി കടുത്ത അനീതിയാണെന്നും സംഭവം പ്രാകൃതവും ലജ്ജാകരവുമാണെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി. ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്‍റെ ലംഘനമാണിത്. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വസ്ത്ര സ്വാതന്ത്യം അനുവദിച്ച് കൊടുത്തുകൊണ്ടാണ് ഇത്രയും കാലം മുന്നോട്ട് നീങ്ങിയത്. പൂണുല്‍ ധരിക്കുന്നവരും പൊട്ട് തൊടുന്നവരും രുദ്രാക്ഷം കെട്ടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ട്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ കടുത്ത അനീതിയും വിവേചനവുമാണ്. ഇത്തരം നടപടികളിലൂടെ ഒരു സമുദായത്തിന്‍റെ വികാരം വൃണപ്പെടുത്തുക മാത്രമല്ലെന്നും […]

Kerala News

ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗം;ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി തങ്ങള്‍

  • 15th February 2022
  • 0 Comments

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ട്. ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകൾ നടക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം, വിവാഹപ്രായത്തിലെ മാറ്റം ഇവയിലെല്ലാം മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനിക്കുന്നത് ഇന്ത്യ രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ […]

National News

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാന്‍ അനുദിച്ചില്ല പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടകയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

  • 14th February 2022
  • 0 Comments

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. കുടകില്‍ 30 വിദ്യാർഥികളും ശിവമോഗയില്‍ 13 വിദ്യാര്‍ഥികളുമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്.ശിവമോഗ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് കുട്ടികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ ബഹിഷ്‌കരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.ബോര്‍ഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡല്‍ പരീക്ഷകളാണ് ഇപ്പോള്‍ നടക്കുന്നത്. ഹിജാബ് നിരോധിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അന്തിമവിധി […]

error: Protected Content !!