Kerala

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

  • 11th October 2023
  • 0 Comments

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) […]

Kerala

സ്കൂൾ പ്രവ്യത്തിദിനത്തിലെ കുറവ് ചോദ്യംചെയ്ത് ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • 6th August 2023
  • 0 Comments

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി പരിഗണിച്ച ഹൈക്കോടതി 10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ് അയച്ചു. 2023-2024 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവ്യത്തിദിനങ്ങള്‍ 210 ആയി ചുരുക്കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. […]

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗത്തിൽ ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി മടക്കി

  • 12th June 2023
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി മടക്കി. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താലാണ് നടപടി. രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി അംഗീകരിക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് നിലപാടെടുത്തു. പത്രവാർത്തകൾക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹർജിക്കാരനോട് ആരാഞ്ഞു. യഥാർത്ഥ രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉഴവൂർ വിജയനുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധി വിതരണത്തിലാണ് ഹർജി.

Kerala News

വന്ദനക്ക് നീതി ലഭിക്കാൻ വേണ്ടിയാകണം അന്വേഷണം; പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. . പ്രൊസീജിയര്‍ റൂമില്‍ പ്രതിയെ കയറ്റിയ സമയത്ത് പോലീസ് എവിടെ ആയിരുന്നുവെന്ന് കോടതി ചോദിച്ചു. . അതേസമയം ഒരാഴ്ചയ്ക്കുളളില്‍ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോള്‍ തയാറാക്കുമെന്ന് പൊലീസ് മേധാവി കോടതി സമക്ഷം ഉറപ്പ് നല്‍കി യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കരുതെന്നും വസ്തുത വസ്തുതയായി പറയണമെന്നാണ് പോലീസിനെ ഓർമിപ്പിക്കുന്നതെന്നും കോടതി ആഞ്ഞടിച്ചു. വന്ദനക്ക് നീതി ലഭിക്കാൻ വേണ്ടിയാകണം പോലീസ് അന്വേഷണമെന്നും ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് വീഴ്ചയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്നും […]

Kerala

ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു, പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ: ഹൈക്കോടതി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് എവിടെയെങ്കിലും ഇത്തരം സംഭവം മുന്‍പുണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടു. പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലെ. എങ്ങനെ സുരക്ഷ ഒരുക്കണമെന്ന കാര്യം കോടതി പറഞ്ഞു തരേണ്ടതില്ല. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണെന്നും കോടതി പറഞ്ഞു. സംഭവത്തിൽ പൊലീസ് മേധാവിയോടെ കോടതി വിശദീകരണം […]

Kerala News

ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്ന സിനിമ; കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി

കേരള സ്റ്റോറി പ്രദര്ശനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവായ സിജിൻ സ്റ്റാൻലി. ഇത് കൂടാതെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കൊണ്ട് വേറെ രണ്ട് ഹർജികളും വേറെ ഉണ്ട്. ചിത്രം നാളെ റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കും. നേരത്തെ, ദ കേരള സ്റ്റോറിക്കെതിരായ ഹരജികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹർജിക്കാർ ഹൈകോടതിയെ സമീപിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേസ് കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈകോടതിയോട് നിർദേശിച്ചിരുന്നു. […]

Kerala

തീ അണയ്ക്കാൻ എന്ത് കൊണ്ട് വൈകുന്നു?: കലക്ടർക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

  • 11th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തം മതിയായ മനുഷ്യശേഷിയും യന്ത്രങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് തീ അണയ്ക്കാൻ വൈകുന്നതെന്ന് ഹൈക്കോടതി. ഇങ്ങനെ പോയാൽ അടുത്ത തവണ ജനങ്ങളിൽ നിന്ന് ആവശ്യത്തിനുള്ള സഹകരണം ഉണ്ടാകണമെന്നില്ലെന്നും ഹൈക്കോടതി കലക്ടർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ബ്രഹ്മപുരത്ത് 8 സെക്ടറുകളിൽ ആറിടത്തു തീയണച്ചെന്നും രണ്ടിടത്തു തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി. പല പാളികളായി കിടക്കുന്ന മാലിന്യത്തിൽ ആഴത്തിൽ കുഴിച്ച് തീ അണയ്ക്കുന്നത് വെല്ലുവിളിയാണ്. അതേസമയം ബ്രഹ്മപുരത്തെ തീ 2 ദിവസങ്ങൾക്കുള്ളിൽ അണയ്ക്കാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പു […]

Kerala

ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും, രണ്ട് ഉത്തരവുകള്‍ അപ് ലോഡ് ചെയ്തു; രാജ്യത്തെ ഹൈക്കോടതികളിൽ ഇത് ആദ്യം

  • 21st February 2023
  • 0 Comments

കൊച്ചി:ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും. നി‍ർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകൾ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്. ചീഫ് ജസ്റ്റീസ് […]

Kerala

ജപ്തി നടപടി; പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുനൽകിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 20th February 2023
  • 0 Comments

കൊച്ചി: മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കോടതി നിർദേശപ്രകാരം കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കൾ നടപടിയിൽ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞു. ഈ സ്വത്തുക്കൾ വിട്ടുനൽകിയതായി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് […]

Kerala News

ജഡ്ജിമാരുടെ പേരിൽ 72 ലക്ഷം രൂപ കൈക്കൂലി;ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ

  • 24th January 2023
  • 0 Comments

ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ നിർണായക കണ്ടെത്തലുകൾ.മൂന്നു ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയതായി ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്.എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായി .15 ലക്ഷം […]

error: Protected Content !!