Kerala News

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ബി എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

  • 2nd February 2024
  • 0 Comments

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വക്കേറ്റ് ബി എ ആളൂരിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പുകേസിൽ നിയമസഹായം തേടിയെത്തിയ തന്നെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചിക്കാരി നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം. ഇതിൽ എറണാകുളം […]

Kerala kerala politics

ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട: ഹൈക്കോടതി

  • 6th October 2023
  • 0 Comments

ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ഹൈക്കോടതി. രാഷ്ട്രീയ തടവുകാരെ ചേരിതിരിച്ച് പാര്‍പ്പിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജയിലില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം.രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തടവുകാരെ വേര്‍തിരിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജയില്‍ പരിപാലനം സംബന്ധിച്ച കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷന്‍ സര്‍വീസ് നിയമം കൃത്യമായി ജയിലുകളില്‍ നടപ്പിലാക്കാന്‍ ജയില്‍ ഡിജിപിയ്ക്കും കോടതി നിര്‍ദേശം നല്‍കി.

Kerala News

സ്വകാര്യത ഭരണഘടനാപരമായ അവകാശം; എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞ് ഹൈക്കോടതി

  • 15th September 2023
  • 0 Comments

ഭരണഘടനാ പരമായ അവകാശമാണ് സ്വകാര്യതയെന്ന് ഹൈക്കോടതി. സർക്കാർ ധന സഹായത്തിന്റെ പേരിൽ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടഞ്ഞാണ് ഹൈക്കോടതി നിരീക്ഷണം. ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. മലപ്പുറം സ്വദേശിയായ എച്ച്.ഐ.വി ബാധിതനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ സർക്കാർ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങൾ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് ക്യത്യമായ നിർദേശമില്ല. പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ […]

Local

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസ്; മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

  • 25th August 2023
  • 0 Comments

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി ബാലകൃഷ്ണൻ പെരിയസാമി പിള്ളയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതി മയക്കുമരുന്നു മാഫിയയിലെ പ്രധാന ആസൂത്രകനാണെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ഡിആർഐക്ക് വേണ്ടി ഹാജരായി.

Kerala News

ശാന്തൻപാറയിലെ സിപിഐഎം പാർട്ടി ഓഫീസ് നിർമാണം; ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

  • 24th August 2023
  • 0 Comments

ഇടുക്കി ശാന്തൻപാറ സിപിഐഎം പാർട്ടി ഓഫീസ് നിര്‍മ്മാണത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറിയായ സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു. മൂന്നാറിലെ ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ […]

Kerala News

പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്;ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്

  • 21st July 2023
  • 0 Comments

പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസിൽ, ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത് സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെയാണ് ഹൈക്കോടതി സമയം നൽകിയത്.നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള […]

Kerala News

ഷാജൻ സക്കറിയയെ ചോദ്യം ചെയ്യാൻ മുൻകൂറായി നോട്ടീസ് നൽകണം;ഹൈക്കോടതി

  • 19th July 2023
  • 0 Comments

ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ്‌ […]

Kerala

ബസുടമയ്ക്കു നേരെയുണ്ടായ അക്രമണം: അടിയേറ്റത് കോടതിക്കല്ലേ?; പൊലീസിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  • 10th July 2023
  • 0 Comments

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ കോട്ടയം എസ്പിയും കുമരകം സിഐയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേസില്‍ വിശദാംശം ആരാഞ്ഞപ്പോഴായിരുന്നു. കോടതിയുടെ വിമര്‍ശനം. കോട്ടയം എസ്പിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഇന്ന് നേരിട്ട് ഹാജരായിരുന്നു.സംഭവം നടക്കുമ്പോള്‍ എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിലും ലേബര്‍ […]

Kerala News

പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ മുൻ‌കൂർ ജാമ്യമില്ല; ഷാജൻ സ്കറിയയെ ഉടൻ പോലീസ് പിടികൂടും

  • 30th June 2023
  • 0 Comments

പി വി ശ്രീനിജൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സക്കറിയക്ക് മുൻ‌കൂർ ജാമ്യമില്ല. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. വിധി പകർപ്പിൽ ഗുരുതര ആരോപണങ്ങൾ ഉള്ളതിനാൽ ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പിവി […]

Kerala News

തൊണ്ടി മുതൽ നശിപ്പിക്കാൻ ഉത്തരവിട്ട് ജില്ലാ ജഡ്‌ജി; വിശദീകരണം തേടി ഹൈക്കോടതി

കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കെ തൊണ്ടി മുതൽ നശിപ്പിക്കാൻ ഉത്തരവിട്ട് ജില്ലാ ജഡ്ജി. സംഭവത്തിൽ, ജഡ്ജിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്. പ്രതികളെ വെറുതെ വിട്ട കേസിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ തൊണ്ടി മുതൽ നശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ ഉപഹർജിയിലാണ് നടപടി.തൊണ്ടിസാധനങ്ങൾ നശിപ്പിക്കാനുള്ള വിചാരണക്കോടതിയുടെ നിർദ്ദേശം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തു. ഇനി […]

error: Protected Content !!