ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അശാസ്ത്രീയ വാഡ് വിഭജനം; ഹൈക്കോടതി സ്റ്റേ ചെയ്തു
അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നടത്തിയ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഗ്രാമ പഞ്ചായത്ത് വാഡ് വിഭജനം ഡിലിമിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും സ്വജനപക്ഷപാതപരവും രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ച് കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടരിയും പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനറുമായ അഹമ്മദ് കുട്ടി അരയങ്കോട് അഡ്വ: വി.കെ. റഫീഖ് മുഖേന ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഫയലില്‍ സ്വീകരിച്ച് കോടതി പഞ്ചായത്ത് വാഡ് വിഭജനം സംബന്ധമായ നടപടികള്‍ മറെറാരു ഉത്തരവ് വരെയാണ് സ്റ്റേ ചെയ്തത്. കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് […]






