ഹൈബി ഈഡന്റെ ആവശ്യം കേരളത്തിൽ കോൺഗ്രസ് ദുർബലമാണെന്നതിന്റെ തെളിവ്; മുഹമ്മദ് റിയാസ്

ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് എത്രമാത്രം ദുർബലമാണെന്നതിന്റെ തെളിവാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ഹൈബി ഈഡൻ എന്നുള്ള വ്യക്തി എന്നതല്ല പ്രശ്നം. കോൺഗ്രസിൽ ജനപ്രതിനിധികളായി വിജയിക്കുന്നവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് എന്ത് നിലപാടും സ്വീകരിക്കാനാവും, സംഘടന എന്ന നിലയിൽ കോൺഗ്രസ് ദുർബലമാണ് എന്നതിന് തെളിവാണ് മുഹമ്മദ് റിയാസ് പറഞ്ഞു.കേരളത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർക്ക് എന്തുംപാറയാം എന്ത് നിലപാടും സ്വീകരിക്കാം എന്നുള്ളതിന്റെ തെളിവാണിത്. ഇതുമായി ബന്ധപ്പെട്ട നിലപാട് ഗവണ്മെന്റ് എടുത്തു. ഏക സിവിൽ കോഡ് വിഷയത്തിൽ […]

തലസ്ഥാന മാറ്റ വിവാദം; ഹൈബി ഈഡന്റെത് വ്യക്തിപരമായ അഭിപ്രായം; കെ സുധാകരൻ

തലസ്ഥാനം മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അപകാശമുണ്ടെന്നും അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ലെന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏക സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി ഐഎമ്മിനാകില്ലെന്ന് […]

Kerala National

രാഹുലിനെതിരായ വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബിയും പ്രതാപനും

  • 27th March 2023
  • 0 Comments

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിജ്ഞാപനം കീറിയെറിഞ്ഞ എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ലോക്സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇരുവരും ലോക്സഭയിൽവെച്ചു കീറിയെറിഞ്ഞു പ്രതിഷേധിച്ചത്. ഇരുവരെയും ലോക്സഭയിൽനിന്നു സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. പ്രതിഷേധം അതിരുകടന്നുവെന്നു വിലയിരുത്തിയാണ് സ്പീക്കർ നടപടിക്ക് ഒരുങ്ങുന്നത്. മോദി പരാമർശത്തെ തുടർന്നെടുത്ത കേസിൽ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് […]

Kerala News

ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതി;എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

  • 5th April 2022
  • 0 Comments

സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന.എം.പി ഹൈബി ഈഡനെതിരെയുള്ള പരാതിയിലാണ് പരാതികാരിയുമായി സി.ബി.ഐ പരിശോധന നടത്തുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.നിള ബ്ലോക്കിലെ 33, 34 മുറിക്കളയിലാണ് പരിശോധന നടത്തുന്നത്.2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അഞ്ചംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തുന്നത്.കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി. […]

Kerala News

എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ;ലോ കോളജ് സംഘർഷം ലോക് സഭയിൽ

  • 16th March 2022
  • 0 Comments

തിരുവനന്ത പുരം ലോ കോളജ് സംഘർഷം ലോക് സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ പറഞ്ഞു.ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചു.എസ്എഫ്ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സർക്കാർ പോത്സാഹിപ്പിക്കുന്നു. തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ നടത്തിയത് ക്രൂരതയെന്ന് […]

error: Protected Content !!