ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട് ; അമേരിക്ക
ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്, ഇതിന് പുറമേ ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിക്കുന്നു. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചുകഴിഞ്ഞു. […]