ഹെല്‍മെറ്റിടാത്തതിന് പിഴ ചുമത്തി;പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ലൈൻമാൻ;സംഭവം ഉത്തർപ്രദേശിൽ
ഉത്തര്‍പ്രദേശിലെ ബറേലിയിൽ ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതോടെ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം കട്ട് ചെയ്ത് ലൈന്‍മാന്‍.താനാഭവൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ലൈൻമാൻ തടസപ്പെടുത്തിയത്. ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്നു മെഹ്താബ് എന്ന ലൈന്‍മാന്‍. ഇതുകണ്ട പൊലീസുകാരന്‍ വണ്ടി നിര്‍ത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു.എന്നാൽ പിഴയിൽ നിന്നും ഒഴിവാക്കാൻ ഇയാൾ അപേക്ഷിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇത് കേട്ടില്ല .പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം […]





