Kerala News

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ജൂലൈ നാല്, അഞ്ച് തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ലെന്ന കാരണത്താല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് […]

Kerala News

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത് നാലിരട്ടി മഴ ; കൂടുതൽ പെയ്തത് എറണാകുളത്ത്

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത് റെക്കോർഡ് മഴ . സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴയാണ് ലഭിച്ചത്. 255.5 മില്ലിമീറ്റർ മഴയാണ് മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതേ സമയം, കേരളത്തിലുടനീളം ഇന്നും ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറംജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

Kerala News

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാം; കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠനം

കേരളതീരം കൈയടിക്കിവരുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യം കൊച്ചിയിലുൾപ്പെടെ കാലം തെറ്റി മഴ പെയാൻ കാരണമാവുന്നുവെന്ന് പഠനം. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റേതാണ് പുതിയ കണ്ടെത്തൽ. കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘ വിസ്ഫോടനം ഉണ്ടായേക്കാമെന്നും പഠനത്തിൽ പറയുന്നു. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ കാലവർഷ പെയ്ത്ത് അടിമുടി മാറിയെന്നാണ് കണ്ടെത്തിയത്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്റർ വരെ മഴ പെയ്യാമെന്നും അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നൽ പ്രളയം സൃഷ്ടിക്കുമെന്നും പഠനത്തിൽ […]

Kerala News

അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്.

Local News

കനത്ത മഴയിൽ ചെലവൂർ ഭാഗങ്ങളിൽ നാശനഷ്ടങ്ങളേറെ; വീടിന് മുകളിൽ മരം വീണ് ഭാഗീകമായി തകർന്നു

  • 30th April 2022
  • 0 Comments

ഇന്നലെത്തെ ശക്തമായ മഴയിലും കാറ്റിലും ചെലവൂർ ഭാഗങ്ങളിൽ നാശനഷ്ടങ്ങളേറെ. ചെലവൂർഎഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടിനു മുകളിൽ മരം കടപുഴകി വീണു വീട് ഭാഗികമായി തകർന്നു .വീടിന് മുന്നിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പൂർണമായും തകർന്നു . ആളപായമില്ല വാർഡ് കൗൺസിലർ അഡ്വക്കേറ്റ് സിഎം ജംഷീർ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചുമഴ വരുന്നതിനുമുമ്പ് വീടിന് അപകടം വരുത്തുന്ന രീതിയിൽ സമീപത്തുള്ള മരങ്ങളും കമ്പുകളും വെട്ടി ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.

Local News

കനത്ത മഴ; ഇലക്ട്രിക്ക് പോസ്റ്റുകൾ പൊട്ടി വീണു; കുന്ദമംഗലം ഇരുട്ടിലായി

  • 30th April 2022
  • 0 Comments

ഇന്നലെ രാത്രിയുണ്ടായ മഴയിലും ഇടിമിന്നലിലും കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലും ഇലക്ട്രിക്ക് പോസ്റ്റുകൾ പൊട്ടി വീണു. മരങ്ങൾ മുറിഞ്ഞു വീണു പോസ്റ്റുകളിൽ പതിച്ചതാണ് പോസ്റ്റുകൾ തകരാറിലാകാൻ കാരണം. ഇതോടെ കുന്ദമംഗലം ഭാഗം പൂർണ്ണമായും ഇരുട്ടിലായി. എട്ടിലധികംപോസ്റ്റുകളാണ് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത്. കുന്ദമംഗലം,കുരിക്കത്തൂർ, കാരന്തൂർ ഭാഗങ്ങളിലും കുന്ദമംഗലം മുക്കം റോഡിലും,പെരിങ്ങളം ഭാഗങ്ങളിൽമീറ്ററുകൾ ഇടിമിന്നലിൽ കത്തിപ്പോയി.ഇലക്ട്രിസിറ്റി ജീവനക്കാർ രാവിലെ മുതൽ മുതൽ പണികൾ ആരംഭിച്ചിട്ടുണ്ട്. തകർന്നപോസ്റ്റുകൾ മാറ്റി കൊണ്ടിരിക്കുകയാണ്

National News

കനത്ത മഴയിൽ വലഞ്ഞ് തമിഴ്നാട്;വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം,സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

  • 31st December 2021
  • 0 Comments

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.മഴക്കെടുതി രൂക്ഷമായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽ പേട്ട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മഴയെ തുടര്‍ന്നുണ്ടായ വൈദ്യുതാഘാതത്തില്‍ രണ്ട് സ്ത്രീകളും ഒരാണ്‍കുട്ടിയും മരിച്ചെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് തമിഴ്‌നാട്ടില്‍ ഇത്രയധികം മഴ പെയ്തത്. അടുത്ത മൂന്ന് ദിവസത്തേക്ക് ചെന്നെയിലും തമിഴിനാടിന്റെ വടക്കന്‍ തീരങ്ങളിലും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും മഴ […]

National News

തമിഴ് നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലേർട്ട്

  • 26th November 2021
  • 0 Comments

തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലയിലും റെഡ് അലേർട്ട്. . നേരത്തെ ആറ് ജില്ലകളിലായിരുന്നു ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത മഴ തുടർന്ന് കൊണ്ടിരിക്കുകയാണ് . തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെ വെള്ളത്തിനിടയിലായി. ഇവിടങ്ങളിലെല്ലാം രക്ഷാ […]

National News

ആന്ധ്രാ പ്രദേശിലെ ഏറ്റവും വലിയ ജലസംഭരണി റായല ചെരുവിൽ വിള്ളൽ, ചോർച്ച 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

  • 22nd November 2021
  • 0 Comments

കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാ പ്രദേശിലെ ഡാമിനു വിള്ളൽ രൂപപ്പെട്ടതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം.ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ജില്ലാ കലക്ടർ ഹരി നാരായണൻ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തു പരിശോധന […]

National News

കനത്ത മഴ;ആന്ധ്രപ്രദേശിൽ 17 മരണം, നൂറിലധികം പേരെ കാണാതായി

  • 20th November 2021
  • 0 Comments

ആന്ധ്രപ്രദേശിലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 മരണവും നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തു. ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്നുള്ള തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.നിരവധി പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികള്‍ നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ചിരുന്നു. 18 ഓളം പേരെ […]

error: Protected Content !!