Kerala News

സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കും; വീണ ജോർജ്

  • 16th November 2023
  • 0 Comments

സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതി വഴി സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍ കുഞ്ഞിന്റെ വളര്‍ച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികള്‍ ആനുകൂല്യങ്ങള്‍ എന്നിവ ആശപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് […]

Kerala News

സിക്ക വൈറസ്; പൊതു ജാഗ്രത പാലിക്കണം; വീണ ജോർജ്

  • 6th November 2023
  • 0 Comments

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് […]

Kerala News

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി; വീണാ ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കെ എം ഷാജി

  • 22nd September 2023
  • 0 Comments

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ.എം ഷാജി പറഞ്ഞു. .മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. വീണാ ജോർജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് […]

Kerala News

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കും: ആരോഗ്യ മന്ത്രി വീണ ജോർജ്

  • 21st June 2023
  • 0 Comments

ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് ആരോഗ്യ ക്ലബുകൾ സഹായകരമാകുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്. അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുതെന്നും മന്ത്രി വ്യക്തമാക്കി. യോഗ അഭ്യസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതുമായ ദിനമാണ് യോഗ ദിനം. രാജ്യാന്തര […]

Kerala News

സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി

  • 6th August 2021
  • 0 Comments

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തേണ്ടത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. […]

International News

കോവിഡ് വാക്‌സിൻ രണ്ട് ഡോസുമെടുത്ത ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ

  • 18th July 2021
  • 0 Comments

കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുമെടുത്ത ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് വൈറസ് ബാധ സ്ഥിരീകരിച്ചുമൂന്നാഴ്ച മുമ്പാണ് സാജിദ് ജാവിദ് ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്. ‘ഇന്ന് രാവിലെ കോവിഡ് പോസിറ്റീവായി. പിസിആർ പരിശോധന വഴി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി തുടരും’ – അദ്ദേഹം ട്വീറ്റ് ചെയ്തു. മാർച്ച് 17നാണ് ജാവിദ് ആദ്യ ഡോസ് സ്വീകരിച്ചത്. മെയ് 16നാണ് രണ്ടാം ഡോസെടുത്തത്.ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും വാക്‌സിന് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. അതേസമയം, വാക്‌സിൻ കുത്തിവച്ചാലും […]

Kerala News

മേയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം; ആരോഗ്യമന്ത്രി

ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഈ […]

International Kerala National

ശൈലജ ടീച്ചറെ ‘റോക് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ

തിരുവനന്തപുരം: കേരള പ്രതിരോധ മികവിനെ കണക്കിലെടുത്ത് പ്രശംസയുമായി ബ്രിട്ടീഷ് മാധ്യമം ദി ഗാർഡിയൻ. പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻപിൽ നിന്നും നയിക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ ‘റോക് സ്റ്റാർ’ എന്ന് ഗാർഡിയനിൽ വിശേഷിപ്പിക്കുന്നു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ് ആരോഗ്യമന്ത്രിയുടെ പ്രവർത്തനത്തെ ഇന്റർവ്യൂ നടത്തിയ ശേഷം ഇങ്ങനെ കുറിച്ചത് . നിലവിൽ ഗാർഡിയന്റെ വെബ്സൈറ്റിൽ ആദ്യ പത്ത് വാർത്തകളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന മൂന്നാമത്തെ വാർത്തയാണിത്. അമേരിക്കയിലെയും ബ്രിട്ടനിലെയും രോഗ മരണ നിരക്കുകളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് […]

Kerala News

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു: ആരോഗ്യമന്ത്രി

കോഴിക്കോട് : കോവിഡ്‌ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . കുഞ്ഞിന്‌ ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ സംസ്‌ക്കാരം കോവിഡ്‌ ചട്ടങ്ങൾ പാലിച്ച്‌ നടത്തു. ഹൃദയാഘാതമാണ് മരണ കാരണം. മഞ്ചേരി സ്വദേശികളുടെ മകൾ നൈഹ ഫാത്തിമയാണ്‌ മരിച്ചത്‌. കുഞ്ഞിന്‌ എവിടെ നിന്നാണ്‌ രോഗം പകർന്നതെന്ന്‌ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണെന്നും‌. രോഗബാധിതനായ ബന്ധു കുഞ്ഞുമായി അടുത്തിട […]

Kerala

പോളിയോ: നിതാന്ത ജാഗ്രത വേണം – ആരോഗ്യമന്ത്രി

പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേരത്തെ […]

error: Protected Content !!