ജീവിതശൈലി രോഗങ്ങളെ കുറിച്ച് കൂടുതൽ ബോധവാൻമാരാവണം – മന്ത്രി കെ കെ ശൈലജ
ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്കായെങ്കിലും ജീവിത ശൈലി രോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പ്രവണത ഏറിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. നവകേരള മിഷൻ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങൾക്ക് വേണ്ടത്ര പരിഗണന ആരംഭത്തിൽ തന്നെ നൽകിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാം. മിക്കവരും രോഗം മൂർച്ചിച്ച് അവസാനഘട്ടത്തിലാണ് ചികിത്സ തേടുന്നത്. രക്തസമ്മർദ്ദവും, പ്രമേഹവും, കൊളസ്‌ട്രോളും ഇടക്കിടെ പരിശോധിച്ച് […]