News

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13994 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 508 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 34 പേരുടെ ഉറവിുടം വ്യക്തമല്ല. 84 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സംസ്ഥാനത്തത് ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയ(72)യാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് […]

Kerala News

സ്ത്രീകൾക്കായി ‘അതിജീവിക’ പദ്ധതി

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്ബോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതിയുടെ സുഗമമായി നടത്തിപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ […]

Kerala

ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം

കോഴിക്കോട്: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ആരോഗ്യ രംഗത്തെ സ്ഥിരം പദ്ധതികള്‍ക്ക് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടത്തിവരുന്നത്. സ്നേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസിന് വിധേയമാവുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും നാല് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ രണ്ട് […]

തോട്ടില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയ സംഭവം; ആരോഗ്യ വകുപ്പ് പരിശോദന നടത്തി

കുന്നമംഗലം: പൈങ്ങോട്ടുപുറം തോട്ടില്‍ വെള്ളത്തിന് നിറം മാറുകയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വെള്ളം ഒഴുകി വരുന്ന പല ഭാഗങ്ങളിലും ചെടികളും പുല്ലുകളും മറ്റും കരിഞ്ഞ നിലയിലാണ്. തോട്ടിലെ വെള്ളത്തില്‍ വലിയ തോതില്‍ മാലിന്യ സാന്നിധ്യം മൂലം ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് അധികൃതര്‍. പെരിങ്ങൊളം മുതല്‍ ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യ അവശിഷ്ടങ്ങള്‍ ഒഴുക്കി വിട്ടതായും മഴയില്‍ മാലിന്യങ്ങള്‍ തോട്ടില്‍ കലര്‍ന്നതായും നാട്ടുകാര്‍ […]

error: Protected Content !!