Kerala News

ഹാഥ്റസ് കേസ്: സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

  • 12th February 2021
  • 0 Comments

ഹാഥ്റസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ലഖ്നൗ പ്രത്യേക കോടതിയിൽ ഇ.ഡി കുറ്റപത്രം നൽകി.ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്‍റെ നിര്‍ദേശ പ്രകാരമാണ് സിദ്ദീഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ ഹാഥ്റസിലേക്ക് പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന്‍റെ അക്കൗണ്ടുകളിലെത്തിയെന്നും ഈ ഫണ്ട് പൗരത്വ സമരത്തിനും ഹാഥ്റസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ […]

ഹാഥ്‌റസ് കേസില്‍ സി.ബി.ഐ കുറ്റപത്രം;കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോർട്ട്

  • 18th December 2020
  • 0 Comments

ഹാഥ്‌റസ് കേസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സി.ബി.ഐ കുറ്റപത്രം. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25-ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐ.യുടെ ആവശ്യത്തെത്തുടര്‍ന്ന് ഹാഥ്‌റസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഹാഥ്‌രസിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ […]

ഹാഥ്‌റസ് ബലാത്സംഗ കേസിലെ പ്രതികളെ നുണപരിശോധനയ്ക്കായി ഗുജറാത്തിലേക്ക് കൊണ്ടുപോയി

  • 22nd November 2020
  • 0 Comments

ഹാഥ്‌റസ് ബലാത്സംഗ കേസിലെ പ്രതികളെ പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ് പരിശോധനക്കായി ഉത്തര്‍പ്രദേശിലെ അലീഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി. കേസ് അന്വേഷിക്കുന്ന സി.ബി.ഐയാണ് പ്രതികളെ പരിശോധനക്ക് കൊണ്ടുപോയതെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. മേല്‍ജാതിയില്‍പ്പെട്ട നാലു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ദലിത് പെണ്‍കുട്ടി സെപ്റ്റംബര്‍ 29 നായിരുന്നു മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ 30ന് പുലര്‍ച്ചെ പൊലിസ് സംസ്‌കരിക്കുകയായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. 19 കാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ […]

സിദ്ദിഖ് കാപ്പന്റെ ജാമ്യം; യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്

  • 16th November 2020
  • 0 Comments

ഹാഥ്‌റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനും യുപി സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, യുപി സര്‍ക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നല്‍കിയ ഹര്‍ജിയില്‍ […]

ഹത്രസ് കേസ്: അന്വേഷണത്തിന്‍റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

ഉത്തർപ്രദേശിലെ ഹത്രസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച കേസിൽ, സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കുമെന്ന് സുപ്രീം കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നതിൽ തീരുമാനം പിന്നീട് ഉണ്ടാകും. ആദ്യം അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും സുപ്രീം കോടതി വിലയിരുത്തി. സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്നും കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. . സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് […]

Trending

സിബിഐ അന്വേഷണത്തിൽ വിശ്വാസിമില്ലെന്ന് ഹത്രാസ് കൂട്ടബലാത്സംഗത്തിൽ മരണപ്പെട്ട പെൺകുട്ടിയുടെ സഹോദരി

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരി . സംഭവത്തിൽ പ്രത്യേക സംഘത്തിന്റേയോ സിബിഐയുടേയോ അന്വേഷണത്തിൽ വിശ്വാസമിലല്ലെന്നും പെൺകുട്ടി ബലാത്സംഗത്തിനിരയായില്ലെന്ന പൊലീസ് വാദവും സഹോദരി തള്ളി. മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തി.ജില്ലാ മജിസ്‌ട്രേറ്റിനെതിരേയും പെൺകുട്ടിയുടെ സഹോദരി ആരോപണം ഉന്നയിച്ചു. പെൺകുട്ടിയുടെ മരണ ശേഷം ജില്ലാ മജിസ്‌ട്രേറ്റ് അധിക്ഷേപിച്ചു. മരണ ശേഷം അവളുടെ മൃതദേഹം കാണിക്കാൻ പോലും അനുവാദം നൽകിയില്ലെന്നും സഹോദരി വെളിപ്പെടുത്തി. . കൊവിഡ് ബാധിച്ചാണ് മരിച്ചതെങ്കിൽ മൃതദേഹം എന്ത് ചെയ്യുമായിരുന്നു എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് […]

error: Protected Content !!