Kerala News

വിദ്വേഷ മുദ്രാവാക്യം; ആരും പഠിപ്പിച്ചിട്ടില്ലെന്ന് പിതാവ്, കാണാതെ പഠിച്ചതാണെന്ന് മകന്‍

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്തുവയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ചത് ആരും പഠിപ്പിച്ചിട്ടല്ലെന്നു വ്യക്തമാക്കി കുട്ടിയുടെ പിതാവ്. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം താന്‍ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആര്‍ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും പിതാവ് പറഞ്ഞു. തന്നെ ആരും മുദ്രാവാക്യങ്ങള്‍ പറഞ്ഞു നല്‍കി […]

Kerala News

പോപ്പുലർ ഫ്രണ്ട്‌ റാലിക്കിടെ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; ഒരാൾ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. റാലിക്കിടെ കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാസെക്രട്ടറിയും പ്രസിഡന്റും കേസില്‍ പ്രതികളാകും. കൂടാതെ കുട്ടിയുടെ മാതാപിതാക്കളെയും പ്രതികളാക്കാനുള്ള സാധ്യത ഉണ്ട്. നേരത്തെ, 153 എ പ്രകാരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തിയതിന് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു. കേസ്. കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. […]

error: Protected Content !!