Kerala News

കോടിയേരിയുടെ വിയോഗം; മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍,സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി,തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

  • 2nd October 2022
  • 0 Comments

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, […]

Trending

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല, കര്‍ശന നടപടിവേണം;അക്രമത്തെ ഉരുക്കു മുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി

  • 23rd September 2022
  • 0 Comments

പോപ്പുല‍ര്‍ ഫ്രണ്ട് ഹ‍ര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് കേരളാ ഹൈക്കോടതി.ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുല‍ര്‍ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ […]

Kerala News

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ

  • 8th February 2021
  • 0 Comments

വയനാട് വന്യജീവി സങ്കേതത്തിന് സമീപം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപെട്ട് വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ.കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണിവരെയാണ് പാല്‍, പത്രം, ആശുപത്രി, വിവാഹം, പരീക്ഷ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റും 3.4 കിലോ മീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി […]

Local

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

  • 19th February 2020
  • 0 Comments

തിരുവനന്തപുരം : ഫെബ്രുവരി 23 ന് സംസ്ഥാനത്ത് പന്ത്രണ്ടോളം ദളിത് സംഘടനകളുടെ പൊതുവേദിയായ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് 23 ന് അഖിലേന്ത്യാബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്ന് ദളിത് സംയുക്ത വേദി നേതാക്കള്‍ വ്യക്തമാക്കി. പത്രം, പാല്‍, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ […]

News

ഹര്‍ത്താല്‍ പ്രതീതി ഉണര്‍ത്തി പണിമുടക്ക് തുടരുന്നു

ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ തുടരുന്ന മോദി സര്‍ക്കാരിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. .10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കാളികളായതോടെ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ഉടനീളം വാഹനങ്ങള്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഭാഗികമായി ഓടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറു മണിയോടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന […]

Local

ഹര്‍ത്താല്‍; താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

  • 17th December 2019
  • 0 Comments

താമരശ്ശേരി പുല്ലാഞ്ഞിവളവില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം. അക്രമത്തില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് അക്രമമുണ്ടായത്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നേരെ അക്രമം ഉണ്ടായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിനെതിരെ നടക്കുന്ന സമരത്തില്‍ എന്തിനാണ് കെഎസ്ആര്‍ടിസ് ബസ്സുകള്‍ അക്രമിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും രാവിലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളിലെ നേതാക്കളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നേരത്തെ പോലീസ് […]

News

ഹര്‍ത്താല്‍ തുടരുന്നു; കോഴിക്കോട് കടകള്‍ അടപ്പിച്ചു

  • 17th December 2019
  • 0 Comments

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സുകള്‍ ഒടുന്നിലല്. കടകളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമമുണ്ടായി. കോഴിക്കോട് ആര്യഭവന്‍ ഹോട്ടലും സാഗര്ഡ ഹോട്ടലും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചു. നൂറോളം പേര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് മാത്രമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനിലും നിന്നവരെ പോലീസ് സ്ഥലത്തെത്തിക്കുകയാണ്. വയനാട്ടിലും […]

Local

ഹര്‍ത്താല്‍; സംയുക്ത സമരസമിതി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

  • 16th December 2019
  • 0 Comments

പൗരത്വഭേദഗതി ബില്ലിനും പോലീസിന്റെ വിദ്യാര്‍ത്ഥി ആക്രമണങ്ങള്‍ക്കുമെതിരെ കുന്ദമംഗലത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, എസ്ഡിപിഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത് മുക്കം റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം കുന്ദമംഗലം ടൗണ്‍ വലം വെച്ച് സമാപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാവണമെന്ന സന്ദേശമുയര്‍ത്തിയാണ് പ്രകടനം നടന്നത്. അന്‍വര്‍ സാദത്ത് ഇ.പി, കുഞ്ഞിമൊയ്ദീന്‍ കെ.പി, എം.ഡാനിഷ്, ഇ.പി ഉമ്മര്‍, അഷ്‌കാബ് ഷാ, ഫിര്‍നാസ് എ, സലീം കെ മേലേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

Local

നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കില്ല; സംയുക്ത സമരസമിതി

  • 16th December 2019
  • 0 Comments

സംസ്ഥാനത്ത് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കില്ലെന്ന് സംയുക്ത സമരസമിതി. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. കടകളടച്ചും യാത്ര ഉപേക്ഷിച്ചും സഹകരിക്കണം. ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളീയ […]

Kerala

ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

  • 13th December 2019
  • 0 Comments

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായ സംസ്ഥാനത്ത് ഡിസംബര്‍ 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മുപ്പതിലധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ബിഎസ്പി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു. രാജ്യത്തെ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക എന്ന് സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

error: Protected Content !!