ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ മെന്റര്‍, ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ പണമെറിഞ്ഞ് മറിച്ചു; പിസി ജോര്‍ജ്
ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ മെന്റര്‍ ആണെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേരളത്തിന്റെ നിഴല്‍ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കര്‍. ആറു വര്‍ഷമായി പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു എന്നേ ഉള്ളൂ. നിയന്ത്രണം ഫാരിസിനാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, നിഗൂഢതകളുടെ കൂമ്പാരമാണ് വീണ വിജയന്റെ സ്ഥാപനം. വീണ വിജയന്‍ ആദ്യം ജോലി ചെയ്ത സ്ഥാപനം അവര്‍ക്കതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് കേള്‍ക്കുന്നുണ്ടെന്നും പി സി ജോര്‍ജ് ചൂണ്ടികാട്ടി. പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ‘തന്റെ ആരോപണങ്ങള്‍ക്ക് സിപിഎമ്മിന് മറുപടിയില്ല. […]