സ്ത്രീവിരുദ്ധ പരാമര്‍ശം; ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പൊലീസ് മുന്‍പാകെ ഹരിഹരന്‍ ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹരിഹരന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആര്‍എംപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഹരിഹരന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രസംഗത്തില്‍ നിയമപരമായ തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുണ്ടെന്നുമായിരുന്നു ഹരിഹരന്റെ പ്രതികരണം. പൊലീസ് ഇനി വിളിപ്പിച്ചാലും ഹാജരാകുമെന്നും ഹരിഹരന്‍ വ്യക്തമാക്കി. […]
