കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു, ഭര്‍തൃസഹോദരിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന (34) ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം മുകളിലെ നിലയിലേക്ക് പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷ് സൗദി അറേബ്യയിലാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം […]
