മുസ്‍ലിം ലീഗ് കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിൽ: കെ.എസ്. ഹംസ
കോഴിക്കോട് ∙ മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന്, കഴിഞ്ഞ ദിവസം ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. ചർച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിനിധിയായി മലപ്പുറത്തെ മറ്റൊരു എംഎൽഎയാണ് ചർച്ച നടത്തിയത്. ലീഗിനെ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ് എന്ന് അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ പറഞ്ഞു.
