Kerala News

വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ

  • 8th April 2022
  • 0 Comments

ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ.ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ […]

കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; ചോര്‍ത്തിയത് ഫൈസറിന്റെതുള്‍പ്പെടെയുള്ള വിവരങ്ങള്‍

  • 10th December 2020
  • 0 Comments

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വാക്സിന്റേതും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോഎന്‍ടെകിന്റേയും കൊവിഡ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. യൂറോപ്പിലെ മെഡിസിന്‍സ് റെഗുലേറ്ററിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിലാണ് വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്. യൂറോപ്പ്യന്‍ യൂണിയനില്‍ വാക്സിന്‍ വികസനത്തിനും മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയാണ് (ഇ.എം.എ) തങ്ങള്‍ സൈബര്‍ അറ്റാക്കിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി തയ്യാറായില്ല. അതേസമയം വാക്സിന്‍ […]

National

90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്; ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയട്ട് ആന്‍ഡേഴ്‌സണ്‍. ആപ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച ശേഷമാണ് എലിയട്ട് ആന്‍ഡേഴ്‌സണ്‍ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയത്. നേരത്തെ ആരോഗ്യസേതു ആപ്പില്‍ ചില സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംശയം പ്രകടിപ്പിച്ചിരുന്നു. ഹായ് ആരോഗ്യ സേതു, ആപ്പില്‍ സുരക്ഷ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ 90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങള്‍ക്ക് സ്വകാര്യമായി എന്നെ ബന്ധപ്പെടാന്‍ പറ്റുമോ എന്നാണ് അദ്ദേഹം […]

error: Protected Content !!