മണലെടുപ്പില്‍ വാക്‌വാദം;അമ്പലപ്പുഴ എംഎൽഎയെ പരിഹസിച്ച് ആഞ്ചലോസ്,ക്ഷമിക്കണേ സിംഹമേ’യെന്ന് പരിഹസിച്ച് എച്ച്.സലാം
തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ പരിഹസിച്ച സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന് ഫെയ്സ്ബുക്കിലൂടെത്തന്നെ മറുപടി നൽകി എച്ച്.സലാം എംഎൽഎ.കടൽ ക്ഷോഭത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി എംഎൽഎ ഇടപെട്ട് മണലെടുപ്പ് തടഞ്ഞതാണ് തർക്കത്തിന് തുടക്കം. എംഎൽഎയുടെ ഇടപെടലിനെ ചിരിദിനത്തോട് ഉപമിച്ചായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.എംഎല്‍എയുടെ നേതൃത്വത്തില്‍ മണലെടുപ്പ് തടഞ്ഞതിന്റെ പത്ര വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്റെ പരിഹാസം. മേയിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരിദിനമെന്ന് അദ്ദേഹം കുറിച്ചു. തോട്ടപ്പള്ളിയിലെ […]