ഗ്യാൻവാപി മസ്ജിദ് കേസ്; മൂന്ന് നിർദേശങ്ങൾ മുന്നോട്ട് വെച്ച് സുപ്രീം കോടതി
ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിദേശങ്ങളുമായി സുപ്രീം കോടതി. വിഷയത്തിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, തീരുമാനം എടുക്കുംവരെ സുപ്രിംകോടതി ഇടക്കാല ഉത്തരവിടാം, വേണമെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിയ്ക്ക് വിടാം എന്നിവകളാണ് നിർദ്ദേശങ്ങൾ. സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് , പോലീസ് കമീഷണർ ,കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, […]
