ബംഗാളില്‍ ടിഎംസി സോണല്‍ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭൂമില്‍ ടിഎംസി സോണല്‍ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സോണല്‍ യൂണിറ്റ് പ്രസിഡന്റ് പിജുഷ് ഘോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ടിഎംസി സോണല്‍ നേതാവും മൂന്നാമത്ത പാര്‍ട്ടി പ്രവര്‍ത്തകനുമാണ് പിജുഷ് ഘോഷ് എന്ന് പൊലീസ് പറഞ്ഞു. ടിഎംസിയുടെ സിരിന്ധിപൂര്‍ സോണല്‍ യൂണിറ്റ് പ്രസിഡന്റും ബിര്‍ഭുമിലെ പ്രാദേശിക പഞ്ചായത്ത് സമിതിയുടെ ഭാരവാഹിയുമായ ഘോഷ്, ഒരു ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 12.30 ഓടെ മോട്ടോര്‍ സൈക്കിളില്‍ വീട്ടില്‍ […]









