തെല്‍ അവിവ്: പശ്ചിമേഷ്യയിലെ ആശങ്കള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്നലെ രാത്രി ഇറാന്‍ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് പ്രതിനിധികളുടെ നേതൃത്വത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നതെന്നും ട്രംപ് പറഞ്ഞു.
ഇന്ന് രാവിലെ ഇസ്രായേലില്‍ ഇറാന്‍ ആക്രമണത്തില്‍ ആറുപേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഉപാധിരഹിതമായാണ് നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നത്. അവസാന ദിവസം ഒന്നും നേടാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കേണ്ടി വരുന്നത് ഇസ്രയേലിനെ സംബന്ധിച്ചെടുത്തോളം കനത്ത തിരിച്ചടിയാണ്.
അതേസമയം, വെടിനിര്‍ത്തല്‍ ഇറാനോട് കീഴടങ്ങിയതിന് തുല്യമെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി പ്രതികരിച്ചു. ഇസ്രായേലിനെതിരെ ഇറാന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും ലിക്വിദ് പാര്‍ട്ടി. ഇറാനെ തോല്‍പ്പിക്കാതെ കരാറിലെത്തിയത് ശരിയായില്ലെന്നും വിമര്‍ശനം.