National News

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17പേര്‍ തിരികെയെത്തി,പാർട്ടി വിട്ടത് ഏറ്റവും വലിയ മണ്ടത്തരം

  • 6th January 2023
  • 0 Comments

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വകയാണ്, […]

National News

കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകൾ; മടങ്ങിയെത്തുമെന്ന വാര്‍ത്ത തള്ളി ഗുലാം നബി ആസാദ്

  • 31st December 2022
  • 0 Comments

കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് രം​ഗത്ത്.അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല.ഞാൻ കോൺഗ്രസിലേക്കു തിരിച്ചുപോകുന്നു എന്ന് എഎൻഐ റിപ്പോർട്ട് ചെയ്ത വാർത്ത എന്നെ ഞെ‌ട്ടിച്ചു. എന്നെ പിന്തുണയ്ക്കുന്നവരുടെയും പാർട്ടിയിലെ നേതാക്കളുടെയും മനോവീര്യം ഇല്ലാതാക്കാനായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിത്. കോൺഗ്രസ് പാർട്ടിയോടോ അതിന്റെ നേതൃത്വത്തോടോ യാതൊരു വിരോധവുമില്ല. എന്നാൽ ഇത്തരത്തിൽ കഥകൾ […]

National News

‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി;ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

  • 26th September 2022
  • 0 Comments

പുതിയ പാർട്ടി പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഗുലാം നബി ആസാദ്.ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.പാർട്ടിയുടെ കൊടിയും ആസാദ് ജമ്മുവില്‍ വാർത്താ സമ്മേളനത്തില്‍ പുറത്തിറക്കി.ജനാധിപത്യ ആശയങ്ങളുടെ പ്രചരണവും രാജ്യത്തിന്റെ വികസനവുമാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം എന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിയുടേത്. പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും, വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് […]

National News

മോദി സാഹിബ് പരുക്കനായ മനുഷ്യനാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത് പക്ഷെ

  • 29th August 2022
  • 0 Comments

നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാജ്യസഭയില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ഗുലാം നബി ആസാദിനെ ഓര്‍ത്ത് പ്രധാനമന്ത്രി കണ്ണീരണിഞ്ഞ സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.വിരമിക്കല്‍ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ടുനോക്കൂ, താന്‍ വിരമിക്കുന്നതിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, മറ്റൊരു സംഭവത്തെ കുറിച്ച് ഓര്‍ത്താണ് അദ്ദേഹം വികാരാധീനനായത്. താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി.‘‘കശ്‌മീരിലുണ്ടായ […]

Kerala News

ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കും;ഗുലാം നബി ആസാദ് ബിജെപിയിലേക്കില്ല

  • 26th August 2022
  • 0 Comments

കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.’ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകുന്നു.സംസ്ഥാനത്ത് ഞാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും അദ്ദേഹം പറഞ്ഞു. ഗുലാംനബിയോടപ്പം ജിഎം സരൂരി ചൗധരി, മൊഹദ് അക്രം, ഗുൽസാർ വാനി, ഹാജി അബ്ദുൾ റഷീദ്, മൊഹദ് അമിൻ ഭട്ട് എന്നിവരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ജിഎം സരൂരി ചൗധരി, മൊഹദ് […]

National News

പക്വതയില്ലാത്ത നേതാവ്;സോണിയക്കയച്ച രാജിക്കത്തില്‍ രാഹുലിനെതിരെ കടുത്ത വിമർശനം

  • 26th August 2022
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം.അല്‍പ സമയം മുൻപാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്. […]

National News

ഗുലാം നബി ആസാദിന് കോവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ

  • 21st June 2022
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് കോവിഡ്.അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ക്വാറന്റീനിലാണെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 9,923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇന്നലെ 17 പേര്‍ മരിച്ചു.

National News

കൂട്ടായ നേതൃത്വം വേണം,ബിജെപിക്കെതിരെ ശക്തമായ ബദലാവണം;ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കണ്ടേക്കും

  • 17th March 2022
  • 0 Comments

കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന് പാ‍ർട്ടിയിലെ വിമതരുടെ കൂട്ടായ്മയായ ജി23. ഇന്ന് ജി 23 നേതാവായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ കണ്ടേക്കും. ജി 23 യോഗത്തിൽ നേതാക്കളുന്നയിച്ച പൊതുവികാരം ഇടക്കാല അധ്യക്ഷയെ അറിയിക്കാനാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കും. ബിജെപിക്ക് ബദലായി കോൺഗ്രസ് വളരേണ്ടത് അത്യാവശ്യമാണ്. ഇതിനായി കോൺഗ്രസ് രാജ്യത്ത് ശക്തമായ സ്വാധീനമായി […]

error: Protected Content !!