കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ‘ എനിക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ദയവുചെയ്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം’ എന്ന് ഗുലാം നബി ആസാദ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ […]
