Culture

ഉദ്ഘാടനത്തിനെത്തി വൃദ്ധസദനത്തിലെ അതിഥികള്‍: ശ്രദ്ധയാകര്‍ഷിച്ച് സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍

കൊടുവള്ളി; ആരോരുമില്ലാത്തവരുടെ ഉദ്ഘാടന കര്‍മ്മം കൊണ്ട് ശ്രദ്ദേയമായി വെണ്ണക്കാട്‌ തൂക്ക്പാലത്തിന് സമീപം പുതുതായി ആരംഭിച്ച സ്പൂണ്‍ മീ ടേസ്റ്റി കിച്ചണ്‍. കുന്ദമംഗലത്തുകാരനായ മുഹ്‌സിന്‍ ഭൂപതി ആരംഭിച്ച സ്പൂണ്‍ മീടേസ്റ്റി കിച്ചണില്‍ വെള്ളിമാടുകുന്ന് അനാഥമന്തിരത്തില്‍ നിന്നും എത്തിയ രണ്ട് അതിഥികളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ ഉദ്ഘാടനത്തിന് പോവുമ്പോള്‍ സന്തോഷം നല്‍കുന്ന ഈ പ്രവൃത്തി ഏറെ ശ്രദ്ധേയമായി. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിമാട് കുന്നിലെ അനാഥമന്തിരത്തില്‍ നിന്നും ഉദ്ഘാടനത്തിമെത്തിയ പൊന്നമ്മയുടെ കഥ കരളലിയിക്കുന്നതാണ്. […]

error: Protected Content !!