kerala Kerala

ഗോവിന്ദന്‍ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്; സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തി. എം.വി. ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍ മറക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് എം.വി ഗോവിന്ദന്‍ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. […]

Kerala kerala

ജയില്‍ ചാടാന്‍ 20 ദിവസത്തെ ആസൂത്രണം,കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി; സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന സമയത്ത് കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്.ഏത് രീതിയിലാണ് ഇത് ഉപയോഗിച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ജയില്‍ ചാടാനായുള്ള തയ്യാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 20 ദിവസങ്ങളോളം ഇതിനായി തയ്യാറെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തളാപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസിന് പ്രതിയെ കിട്ടിയത്.ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് […]

kerala Kerala

ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ഗോവിന്ദന്‍

നിലമ്പൂര്‍: സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന തന്റെ പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്‍. വര്‍ഗീയവാദികളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചു എന്ന് താന്‍ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആര്‍എസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അര്‍ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരായി രാജ്യത്താകമാനം പ്രതിഷേധം ഉണ്ടായി. ഈ അമിതാധികാരത്തിനെതിരായിട്ടാണ് യോജിച്ച പ്രവര്‍ത്തനം ഉണ്ടായതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ […]

kerala Kerala kerala politics

രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും; പിവി അന്‍വര്‍ എല്‍ഡിഎഫിനെ പിന്നില്‍ നിന്ന് കുത്തി; എം വി ഗോവിന്ദന്‍

പിവി അന്‍വര്‍ എല്‍ഡിഎഫിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് ദേശാഭിമാനിയില്‍ എംവി ഗോവിന്ദന്റെ ലേഖനം. അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തില്‍ പറയുന്നു.രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും. എല്‍ഡിഎഫ് പിന്തുണയില്‍ ജയിച്ച പി വി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിന് പരിചിതമല്ലാത്ത ആയാ റാം ഗയാറാം രാഷ്ട്രീയത്തെ യുഡിഎഫ് അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. നിലമ്പൂര്‍ വലതുപക്ഷത്തിന്റെ രാവണന്‍ കോട്ടയല്ല. നിലമ്പൂരില്‍ ഇപ്പോള്‍ 1980ലെ സമാന രാഷ്ട്രീയ സാഹചര്യമാണ്. എല്‍ഡിഎഫിന്റെ […]

Kerala kerala

ഗോവിന്ദന്‍ നായരെ അനുസ്മരിച്ചു

കുന്ദമംഗലം : മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും മികച്ച സഹകാരിയും ആയിരുന്ന വി. ഗോവിന്ദന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. ചടങ്ങ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മോഹനന്‍ തൂലിക സ്വാഗതം പറഞ്ഞു. കെപി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി […]

Kerala kerala Trending

പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍

  • 2nd September 2024
  • 0 Comments

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആവശ്യമായ രീതിയിലുള്ള ഗൗരവത്തോടുകൂടിത്തന്നെ, എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ എല്ലാ നിലപാടുകളും സ്വീകരിക്കുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. എഡിജിപി എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും, മുമ്പ് കസ്റ്റംസില്‍ ജോലി ചെയ്തിരുന്ന എസ് പി സുജിത് ദാസുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയിരുന്നതെന്നുമാണ് അന്‍വര്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി […]

Kerala kerala

ആട്ടിയോടിക്കില്ല കേരളം ചേര്‍ത്തുപിടിക്കും; അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണലൊരുക്കും; ഗോവിന്ദന്‍ മാസ്റ്റര്‍

  • 2nd March 2024
  • 0 Comments

അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണല്‍ ഒരുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരം. ആ കരുതല്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടന്‍ തന്നെ അവരെ നേരില്‍ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ […]

Kerala

കെഎസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്ത്; അവരെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ടതില്ല; എം വി ഗോവിന്ദന്‍

  • 19th January 2024
  • 0 Comments

തിരുവനന്തപുരം: ഗായിക കെഎസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവരെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല. വിമര്‍ശാനത്മകമായി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് വിയോജിക്കാം. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോകം ശ്രദ്ധിക്കുന്ന പാട്ടുകള്‍ രാജ്യത്തിന് നല്‍കിയ പ്രതിഭയാണ് ചിത്ര. അവര്‍ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എതിര്‍ക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. നേരത്തെ ബിജെപിയുടെ പരിപാടിയില്‍ നടിയും നര്‍ത്തകിയുമായ ശോഭന പങ്കെടുത്തിരുന്നു. ഇവരെല്ലാം […]

error: Protected Content !!