ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരാനൊരുങ്ങി സർക്കാർ; പ്രത്യേക നിയമസഭാ സമ്മേളനം അടുത്ത മാസം
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരാൻ സർക്കാർ. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗ തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതൽ 15 വരെ സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതിനുള്ള നീക്കം. ആ ഓർഡിനൻസ് അതിൻ്റെ വഴിക്ക് തന്നെ പോകട്ടെ. അതേസമയത്ത് ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കി എടുക്കുക […]









