ഗോരക്ഷ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഗോരക്ഷ യുടെ 26 ാമത് ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കൃഷ്ണ ഡയറി ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം.പി സാനി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. […]
